മഞ്ഞുമഴയായ് പെയ്തിറങ്ങുന്ന
പാതിരാവിൻ പാതിമയക്കത്തിൽ
അനുരാഗ വീചികമീട്ടും
അനുഗ്രഹ സുരഭിലമാം നിമിഷം
വിണ്ണിലെ മാലാഖാ വൃന്ദം
സ്വപ്ന മഴ പൊഴിക്കുന്ന യാമം
ഉണരുമ്പോൾ ചിരി തൂകാൻ
സ്വപ്നം കണ്ട് ഉറങ്ങും നിമിഷം
നിനക്കായ് പ്രിയ തോഴൻ
അനുരാഗ തോണി തുഴയുന്ന
സുന്ദര സംഗീത രാവിത്
വരൂ പ്രിയദമേ നമ്മുക്കൊന്നുചേരാം
സന്ധ്യതൻ തീരത്ത് ഞാൻ
നിനക്കായ് നെടുവീർപ്പിനാൽ
കാണാ കണ്ണും നട്ട് രാത്രിതൻ
സൗന്ദര്യം നുകരാൻ കാത്തിരിപ്പൂ.
പാതിരാവിൻ പാതിമയക്കത്തിൽ
അനുരാഗ വീചികമീട്ടും
അനുഗ്രഹ സുരഭിലമാം നിമിഷം
വിണ്ണിലെ മാലാഖാ വൃന്ദം
സ്വപ്ന മഴ പൊഴിക്കുന്ന യാമം
ഉണരുമ്പോൾ ചിരി തൂകാൻ
സ്വപ്നം കണ്ട് ഉറങ്ങും നിമിഷം
നിനക്കായ് പ്രിയ തോഴൻ
അനുരാഗ തോണി തുഴയുന്ന
സുന്ദര സംഗീത രാവിത്
വരൂ പ്രിയദമേ നമ്മുക്കൊന്നുചേരാം
സന്ധ്യതൻ തീരത്ത് ഞാൻ
നിനക്കായ് നെടുവീർപ്പിനാൽ
കാണാ കണ്ണും നട്ട് രാത്രിതൻ
സൗന്ദര്യം നുകരാൻ കാത്തിരിപ്പൂ.