Tuesday, 14 June 2016

ലഹരി പൊതി

ഭരണമേ നീ കേൾക്കുക
ശിക്ഷണം കൊടുക്കാതെ
നീ വളർത്തിയ ലഹരിയിന്നു
ദുരന്തമായ് മാറിയെന്നോ

ചരിത്രം തിരുത്തിയ ചിത്രകാരൻ
ലഹരിയിൽ ലയിച്ചപ്പോൾ
ചിത്രം വിചിത്രമായി മാറി
വക്ര വിവർത്തനങ്ങളായെന്നോ

മാറുന്ന ഭരണവും പാർട്ടിയും
നിനക്കായ് തിന്മയെ വരിച്ചുവോ
ലഹരിതൻ ലാസ്യങ്ങൾ രതി
സുഖ സൂത്രങ്ങളായി മാറ്റിയോ

ചതിച്ചുവോ നിന്റെ ചൂണ്ടുവിരൽ
മഷി തേച്ച മനുഷ്യനാം വോട്ടറെ
വിലയുള്ള വോദാന്തം വേറിട്ട
വഴിത്താരകൾ തീർക്കുന്നുവോ

ഭരണമേ  നീ കണ്ടുകൊൾക
ഭാരിച്ച മാരണമല്ലിത് മറിച്ച്
മനുഷ്യന്റെ മരണം സംഗീതമാക്കും
സുരപാനിയുടെ നരകസുഖം

മദ്യശാലകൾ പൂട്ടുന്ന ഭരണമേ
മിഥ്യാധാരണ വെടിഞ്ഞ്
കൊട്ടിയടയ്ക്കുവിൻ കാടത്തം
വിതച്ച വിനാശമാം മദ്യപിശാചിനെ

വാനത്തിൽ വർണ്ണം
വിരിക്കും മാരിവില്ലുപോൽ
ദുരിത മരണം വിതയ്ക്കും
സുന്ദര വിനശകനാം സ്വത്ത്വം

വർണ്ണ പൊതികൾ നൈമിഷിക
ലഹരി രുചിക്കുമ്പോൾ
ഒരു കോടിമുണ്ടിനാൽ പൊതിഞ്ഞ്
മരണം രുചിച്ചു നോക്കുന്നു മനുഷ്യർ