മരവിപ്പ്
ഒരു നാൾ വരുന്ന മരണത്തിനു
മുമ്പും നമ്മൾ മരവിക്കും
കാരണം നാം മനുഷ്യരാണ്
കടംകഥയെ വെല്ലുന്ന
കഥകൾ മെനയുന്ന ജീവിതങ്ങൾ
ചുറ്റും വേഷം കെട്ടിയാടുന്നു
വാക്കുകൾ വേലിതീർക്കുമ്പോൾ
നിശബ്തതയിൽ ജീവിതം തുടരുന്നു
മരണവും ജീവിതവും ഇടയിൽ
കയറിയിറങ്ങുന്ന വേഷങ്ങൾ മാത്രം
ജീവനോടെ മരിക്കാൻ പറ്റുന്നത്
ഹൃദയമുള്ളവർക്കു മാത്രമാണ്
അതൊരു ചോദ്യമാണെങ്കിൽ
അതിനുത്തരം മനുഷ്യപ്പറ്റ്
പ്രണയത്തിനൊരു മരവിപ്പ്
കുറ്റപെടത്തലിനു മറ്റൊന്ന്
കൂടപ്പിറപ്പിനു വേറൊന്നു
ഇതൊക്കെ ചങ്കുള്ളവനുമാത്രം
ചിലർ കരയില്ല ചിലരോ
അതുമാത്രം കൊണ്ട് ജീവിക്കുന്നു
മറ്റു ചിലർ കരയ്യിക്കും
അതൊരു സുഖം
നുണ നീളുന്ന സത്യം
അതിൽ നിന്ന് രക്ഷ
അതിലും വലിയൊന്നു വരണം
അതും ഒരു നുണയാട്ടോ
നന്മ ചെയ്യാൻ വളരെ എളുപ്പം
അത് നമയാണെന്ന് മറ്റുള്ളവർ
പറയാൻ കുറച്ചു കാലവും
കയ്പ്പും വേണം