തിരക്ക്
തിരക്കാണ് ഭൂവിലെന്നും തിരക്ക്
വിതക്കാരനും വിഭാര്യനും തിരക്ക്
പുത്തൻ ജോലി തേടുന്ന യുവാവിനും
ജോലിയിൽ പ്രവേശിച്ച യുവതിക്കും തിരക്ക്
അമ്മക്ക് അച്ഛനോട് തിരക്ക്
അച്ഛന് സ്വന്തം ഭാര്യയോട് തിരക്ക്
മാതാപിതാക്കൾക്ക് മക്കളോട് തിരക്ക്
മൃദുലാമാം കുട്ടികൾക്ക് ഗുരുവിനോട് തിരക്ക്
വായനക്ക് പുസ്തകത്തോടും അതിലെ
വരികൾക്കിടയിലെ ശ്യൂനതയോടും തിരക്ക്
തിരക്കാണ് തിരക്ക് തിരക്കിന്മേൽ
തിരിതെളിയും ക്ഷമക്കും തിരക്ക്
തിരക്ക് എൻ്റെമേ ഇതെന്തൊരു തിരക്ക്
തിക്കി തിരയുന്ന പൂങ്കോഴിക്കും തിരക്ക്
ചിറകിനടിയിൽ കുട്ടികളെ റാഞ്ചി
വിശപ്പടക്കാൻ പരുന്തിന് തിരക്ക്
വലയ്യ്ക്കുവാൻ അറിയാത്ത വഴികവലക്കു തിരക്ക്
സൂചനകൾ തരുന്ന വഴികാട്ടിക്കു തിരക്ക്
വേഗത്തിൽ ഓടുവാൻ ശ്രമിക്കാത്ത
കാൽ വിരലുകൾക്ക് ആത്യമെത്താൻ തിരക്ക്
പൊട്ടിയ ചരടിൻ്റെ പട്ടത്തിനു പറക്കാൻ തിരക്ക്
പറന്ന് പറന്ന് പറവയാകാൻ തിരക്ക്
പാഥേയം കരുതാത്ത യാചകന് തിരക്ക്
ദാനം ചെയ്യുന്ന നീതിമാന് തിരക്ക്
വഴികൾ ചേരുന്ന ചന്തയിൽ തിരക്ക്
ചന്തയിൽ ചന്തമായി മാറുന്ന പെണ്ണിന് തിരക്ക്
ഉച്ചത്തിൽ ഉരുവിടും വിലകൾക്ക് തിരക്ക്
തിരിയുന്ന കണ്ണുകൾക്ക് അതിലേറെ തിരക്ക്
ബലിയായി മാറുന്ന മൃഗത്തിന് തിരക്ക്
രക്തം പൊഴിയുന്ന ചെമ്മണ്ണിനു തിരക്ക്
മാമഴയതു കാർമേഘത്തിനു തിരക്ക്
സൂര്യന് അസ്തമയച്ചോപ്പിൻ്റെ തിരക്ക്
രാജ്യത്തിനാകമേൽ മൊത്തം തിരക്ക്
മന്ത്രിമാഹാന്മാർക്ക് ഇതെന്തൊരു തിരക്ക്
മാറ്റങ്ങൾ വരാത്ത പാർട്ടിക്കു തിരക്ക്
രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്ക് തിരക്ക്
വോട്ടു ചോദിക്കും നേരം തിരക്ക്
ഫലപ്രഖ്യാപനത്തിൻ്റെ തിരക്കോട് തിരക്ക്
സത്യപ്രതിജ്ഞതൻ സത്യമായുള്ള തിരക്ക്
കൊടികാറിലെ ചർച്ചകൾക്ക് തിരക്ക്
വഴിയിലെ മൈൽ കുട്ടിക്കു തിരക്ക്
നാഴിക കല്ലിൻ്റെ അരികത്തെ പുല്ലിന് തിരക്ക്
ലക്ഷ്യം പിഴക്കാത്ത അമ്പിന് തിരക്ക്
നോട്ടം ചതിക്കാത്ത ഗുരുവിന് തിരക്ക്
സിനിമയിൽ നായകന് തിരക്ക്
നായികക്ക് തിരക്കില്ലേലും തിരക്ക്
സിനിമാ കൊട്ടകയിൽ പ്രദശനതിരക്ക്
കാണുന്ന ജനസാഗരത്തിന് തിരക്കോടു തിരക്ക്
തിരക്കിൽ തിരയുന്ന വാർത്തകളിൽ
തിരക്കില്ലാതെ കടന്നുപോകുന്ന ജീവിതങ്ങൾ
തിരശീലമാറ്റി മരണം കായറിവരുമ്പോൾ
ഓർക്കുക സോദരാ മരണത്തിന് തിരക്കുണ്ട് ..