വിശപ്പിനാണ് ഏറ്റവും രുചി
ലോകത്തിൽ ഏറ്റവും രുചിയുള്ള
ഭക്ഷണം തേടി ഞാൻ നടന്നു
രാജാവ് മുതൽ രാജ്യാതിർത്തിവരെ
അലഞ്ഞു തിരിഞ്ഞു ഞാൻ ആരാഞ്ഞു
ചോറു മുതൽ ചേരവരെ പലരും പറഞ്ഞു
രസക്കൂട്ടുകൾ മാറി മറിഞ്ഞു
ചരിഞ്ഞു ചിന്തിച്ചു പറഞ്ഞു
പൂവും കായും പഴവും
മൃഗവും പുഴുവും ഇലയും
വേവിച്ചതും കരിയിച്ചതും
പുഴുങ്ങിയതും പച്ചക്കും തിന്നു നോക്കി
പുളിയും എരുവും
മധുരവും കയ്പ്പും
എല്ലാം ഏറ്റക്കുറച്ചിലുകളാന്നെന്ന്
ഏങ്ങിയും തേങ്ങിയും
ഞാൻ മനസിലാക്കി
വല്ലാതെ വിശന്നു തുടങ്ങിയപ്പോൾ
തിരച്ചിൽ മതിയാക്കി
തിരിച്ചു നടക്കുമ്പോൾ
ഒരു കാഴ്ച കണ്ടു
ഒരു ഭ്രാന്തൻ വളരെ രുചിയോടു
മനുഷ്യവിസർജ്യം കഴിക്കുന്നു
അവസാനം എനിക്കുത്തരം കിട്ടി
വിശപ്പാണ് ഏറ്റവും രുചിയുള്ള ഭക്ഷണം