Wednesday, 3 November 2021

 തിരക്ക് 


തിരക്കാണ് ഭൂവിലെന്നും തിരക്ക്

വിതക്കാരനും വിഭാര്യനും തിരക്ക് 

പുത്തൻ ജോലി തേടുന്ന യുവാവിനും 

ജോലിയിൽ പ്രവേശിച്ച യുവതിക്കും തിരക്ക് 


അമ്മക്ക് അച്ഛനോട് തിരക്ക് 

അച്ഛന് സ്വന്തം ഭാര്യയോട് തിരക്ക് 

മാതാപിതാക്കൾക്ക് മക്കളോട് തിരക്ക് 

മൃദുലാമാം കുട്ടികൾക്ക് ഗുരുവിനോട് തിരക്ക് 


വായനക്ക് പുസ്തകത്തോടും അതിലെ 

വരികൾക്കിടയിലെ ശ്യൂനതയോടും തിരക്ക് 

തിരക്കാണ് തിരക്ക് തിരക്കിന്മേൽ 

തിരിതെളിയും ക്ഷമക്കും തിരക്ക് 


തിരക്ക് എൻ്റെമേ ഇതെന്തൊരു തിരക്ക് 

തിക്കി തിരയുന്ന പൂങ്കോഴിക്കും തിരക്ക് 

ചിറകിനടിയിൽ കുട്ടികളെ റാഞ്ചി 

വിശപ്പടക്കാൻ പരുന്തിന് തിരക്ക് 


വലയ്യ്ക്കുവാൻ അറിയാത്ത വഴികവലക്കു തിരക്ക് 

സൂചനകൾ തരുന്ന വഴികാട്ടിക്കു തിരക്ക് 

വേഗത്തിൽ ഓടുവാൻ ശ്രമിക്കാത്ത 

കാൽ വിരലുകൾക്ക് ആത്യമെത്താൻ തിരക്ക് 


പൊട്ടിയ ചരടിൻ്റെ പട്ടത്തിനു പറക്കാൻ തിരക്ക് 

പറന്ന് പറന്ന് പറവയാകാൻ തിരക്ക് 

പാഥേയം കരുതാത്ത യാചകന് തിരക്ക് 

ദാനം ചെയ്യുന്ന നീതിമാന്  തിരക്ക് 


വഴികൾ ചേരുന്ന ചന്തയിൽ തിരക്ക് 

ചന്തയിൽ ചന്തമായി മാറുന്ന പെണ്ണിന് തിരക്ക് 

ഉച്ചത്തിൽ ഉരുവിടും വിലകൾക്ക് തിരക്ക് 

തിരിയുന്ന കണ്ണുകൾക്ക് അതിലേറെ  തിരക്ക് 


ബലിയായി മാറുന്ന മൃഗത്തിന് തിരക്ക് 

രക്തം പൊഴിയുന്ന ചെമ്മണ്ണിനു തിരക്ക് 

മാമഴയതു കാർമേഘത്തിനു തിരക്ക് 

സൂര്യന് അസ്തമയച്ചോപ്പിൻ്റെ  തിരക്ക്


രാജ്യത്തിനാകമേൽ മൊത്തം തിരക്ക് 

മന്ത്രിമാഹാന്മാർക്ക് ഇതെന്തൊരു തിരക്ക് 

മാറ്റങ്ങൾ വരാത്ത പാർട്ടിക്കു തിരക്ക് 

രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്ക് തിരക്ക് 


വോട്ടു ചോദിക്കും നേരം തിരക്ക് 

ഫലപ്രഖ്യാപനത്തിൻ്റെ  തിരക്കോട് തിരക്ക് 

സത്യപ്രതിജ്ഞതൻ സത്യമായുള്ള തിരക്ക് 

കൊടികാറിലെ ചർച്ചകൾക്ക് തിരക്ക് 


വഴിയിലെ മൈൽ കുട്ടിക്കു തിരക്ക് 

നാഴിക കല്ലിൻ്റെ   അരികത്തെ പുല്ലിന്  തിരക്ക് 

ലക്ഷ്യം പിഴക്കാത്ത അമ്പിന് തിരക്ക് 

നോട്ടം ചതിക്കാത്ത ഗുരുവിന് തിരക്ക് 


സിനിമയിൽ നായകന് തിരക്ക് 

നായികക്ക് തിരക്കില്ലേലും തിരക്ക് 

സിനിമാ കൊട്ടകയിൽ പ്രദശനതിരക്ക് 

കാണുന്ന ജനസാഗരത്തിന് തിരക്കോടു തിരക്ക് 


തിരക്കിൽ തിരയുന്ന വാർത്തകളിൽ 

തിരക്കില്ലാതെ  കടന്നുപോകുന്ന ജീവിതങ്ങൾ 

തിരശീലമാറ്റി മരണം കായറിവരുമ്പോൾ 

ഓർക്കുക സോദരാ മരണത്തിന്  തിരക്കുണ്ട് ..




 


Saturday, 4 September 2021

വിശപ്പിനാണ് ഏറ്റവും രുചി

 


വിശപ്പിനാണ് ഏറ്റവും രുചി

ലോകത്തിൽ ഏറ്റവും രുചിയുള്ള

ഭക്ഷണം തേടി ഞാൻ നടന്നു 

രാജാവ് മുതൽ രാജ്യാതിർത്തിവരെ 

അലഞ്ഞു തിരിഞ്ഞു ഞാൻ ആരാഞ്ഞു 

ചോറു മുതൽ ചേരവരെ പലരും പറഞ്ഞു 


രസക്കൂട്ടുകൾ മാറി മറിഞ്ഞു 

ചരിഞ്ഞു ചിന്തിച്ചു പറഞ്ഞു 

പൂവും കായും പഴവും 

മൃഗവും പുഴുവും ഇലയും 

വേവിച്ചതും കരിയിച്ചതും 

പുഴുങ്ങിയതും പച്ചക്കും തിന്നു നോക്കി 

പുളിയും എരുവും 

മധുരവും  കയ്പ്പും 

എല്ലാം ഏറ്റക്കുറച്ചിലുകളാന്നെന്ന് 

ഏങ്ങിയും തേങ്ങിയും 

ഞാൻ മനസിലാക്കി 


വല്ലാതെ വിശന്നു തുടങ്ങിയപ്പോൾ 

തിരച്ചിൽ മതിയാക്കി 

തിരിച്ചു നടക്കുമ്പോൾ 

ഒരു കാഴ്ച കണ്ടു 

ഒരു ഭ്രാന്തൻ വളരെ രുചിയോടു 

മനുഷ്യവിസർജ്യം കഴിക്കുന്നു 

അവസാനം എനിക്കുത്തരം കിട്ടി 

വിശപ്പാണ് ഏറ്റവും രുചിയുള്ള ഭക്ഷണം 


Thursday, 24 June 2021

ചിതലുകൾ



                                                             
   ചിതലുകൾ 



ചിതലരിക്കാത്ത ചിലതുണ്ട്  ഭൂമിയിൽ 

മറവികൾ ബാക്കിവെച്ച അറിവുമാത്രം 


കടംകൊള്ളുവാനായി ഏറെയുണ്ടീ ജീവനൗകയിൽ

 അമരത്തിരിക്കുന്ന സൗഹൃദങ്ങൾ 


കരയുന്ന കരയെ ആശ്വസിപ്പിക്കുവാൻ 

തഴുകുന്ന തിരയുണ്ട് ഈ കടലിൽ 


പുഴുതിന്ന ഓർമകൾ ജനിക്കുമീ ശിഖിരങ്ങൾ 

ഒന്നിലാണെൻ കൊച്ചുവീടിരിപ്പൂ 


ഇനിയും നിലക്കാത്ത കണ്ണുനീർത്തുള്ളികൾ 

മറക്കുന്ന മാമാരിപെയ്തിടുന്നു 


Saturday, 24 April 2021

തൊഴുകൈ സമർപ്പണം .

 

മഹാ മാരിതൻ കാലത്തു
സമരമുഖത്തീ കുരുന്നുകളെ
സമർപ്പിച്ച സകുടുംബത്തിനീ
നന്മയുള്ള നാടിൻറെ
തൊഴുകൈ സമർപ്പണം .
ഭരണമേ ഓർക്കുക
നിന്നെ നീ തന്നെ
വില്പനച്ചരക്കാക്കി
വഴിയരികിൽ കൊടി നാട്ടി
തറ കെട്ടി കാറിതുപ്പിച്ചിടുന്നു.
ഈ നല്ല നാടിൻറെ
നെഞ്ചകം പിള്ളാർക്കാൻ
മദ്യ പൂരത്തിന് കൊടികേറ്റി
കുടമാറ്റം നടത്തി
ശവതാളം കേട്ടു രസിച്ചീടുന്നു.

Tuesday, 27 October 2020

മരവിപ്പ്

 മരവിപ്പ് 

ഒരു നാൾ വരുന്ന മരണത്തിനു 

മുമ്പും നമ്മൾ മരവിക്കും 

കാരണം നാം മനുഷ്യരാണ് 

കടംകഥയെ വെല്ലുന്ന 

കഥകൾ മെനയുന്ന ജീവിതങ്ങൾ 

ചുറ്റും വേഷം കെട്ടിയാടുന്നു 


വാക്കുകൾ വേലിതീർക്കുമ്പോൾ 

നിശബ്തതയിൽ ജീവിതം തുടരുന്നു 

മരണവും ജീവിതവും ഇടയിൽ 

കയറിയിറങ്ങുന്ന വേഷങ്ങൾ മാത്രം 


ജീവനോടെ മരിക്കാൻ പറ്റുന്നത് 

ഹൃദയമുള്ളവർക്കു മാത്രമാണ് 

അതൊരു ചോദ്യമാണെങ്കിൽ 

അതിനുത്തരം മനുഷ്യപ്പറ്റ് 


പ്രണയത്തിനൊരു മരവിപ്പ് 

കുറ്റപെടത്തലിനു മറ്റൊന്ന് 

കൂടപ്പിറപ്പിനു വേറൊന്നു 

ഇതൊക്കെ ചങ്കുള്ളവനുമാത്രം 


ചിലർ കരയില്ല ചിലരോ 

അതുമാത്രം കൊണ്ട് ജീവിക്കുന്നു 

മറ്റു ചിലർ കരയ്യിക്കും 

അതൊരു സുഖം 


നുണ നീളുന്ന സത്യം 

അതിൽ നിന്ന് രക്ഷ 

അതിലും വലിയൊന്നു വരണം 

അതും ഒരു നുണയാട്ടോ 


നന്മ ചെയ്യാൻ വളരെ എളുപ്പം

അത് നമയാണെന്ന് മറ്റുള്ളവർ 

പറയാൻ കുറച്ചു കാലവും 

കയ്പ്പും വേണം 





Wednesday, 15 January 2020

ആത്മഹത്യ



മാനുഷ്യനായീ  ജനിച്ചവരെല്ലാം ഒരുവട്ടമെങ്കിലും
ആത്മഹത്യക്കു ശ്രമിച്ചിരിക്കും
മരണത്തെ അത്രമേൽ ഇഷ്ട്ടമുള്ളതിനല്ല മറിച്ച്
മരണത്തേക്കാൾ വലിയൊരു ശൂന്യത
ജീവിതത്തിൽ കടന്നുവന്നതുകൊണ്ടാണ്

കടം വാങ്ങി കാലം കഴിച്ചവർ
കടം വാങ്ങുന്ന കലയുടെ അമരക്കാരൻ
വയറിലെ വേദനയെ  പട്ടിണ്ണിയായി കാണാതെ
വീടിൻറെ ചുമരുകൾ ചായം തേയ്ക്കുന്ന തലമുറ
വീണ്ടും  പറയുന്നു എനിക്ക് പട്ടിണിയാണ്

മാനം വിറ്റു കുഞ്ഞിനെ വളർത്തിയോളെ
കൊല്ലാൻ പറഞ്ഞത് വേശ്യാലയത്തിൻറെ വാതിൽക്കാരൻ
ആ കുഞ്ഞിനെ പുതിയ വില്പന ചരക്കായി
കൊണ്ട് നടന്നു വിറ്റതും ആ ശിഖണ്ഡി

പ്രകൃതിയെന്ന ബാങ്കിൽനിന്നും
പണയമെടുത്തു ജലവും ഭൂമിയും
പലിശയും ഇല്ല  മുതലും ഇല്ല
പ്രകൃതി ഇവ രണ്ടും  ജപ്തി ചെയ്തു
ജപ്തി നടപടിയുടെ പേര് പ്രളയം

ആത്മഹത്യ ചെയ്യാൻ തുനിയുന്ന നേരം
ഒരു കപ്പ് ചായ കുടിക്കാൻ
നിങ്ങൾക്ക് കഴിഞ്ഞാൽ
ആ ഒരു കപ്പ് ചായയിൽ
തീരാവുന്ന പ്രശ്നങ്ങളേ നിങ്ങൾക്കുള്ളൂ

പിന്നെ കയറും കടലും ഉയരവും
വിഷവും ട്രെയിനും കിണറും
കത്തിയും കറണ്ടും കൈലിയും
ഇവയെല്ലാം വെറും സൗരഭ്യ
സുന്ദര വസ്തുക്കൾ മാത്രം

നന്ദി പറയാതെ പോകുന്ന
നിമിഷങ്ങൾ കടങ്ങളായി
അങ്ങ് സ്വർഗ്ഗത്തിന്റെ
കണക്കു പുസ്തകത്തിൽ
ഓരോരോ ദിവസവും പെരുകുന്നു

പോസ്റ്റുമാർട്ടം ചെയ്യുന്ന
ഓരോ അപ്പോത്തിക്കിരിയും
മരണ കാരണം എഴുതുന്നു
എന്നാൽ യഥാർത്ഥ ഉത്തരം
കണ്ണുനീരിലും പകയിലും ഒടുങ്ങുന്നു

ഓരോ ആത്മഹത്യക്കും പിന്നിൽ
ഒരു നിസ്സഹായാവസ്ഥയുണ്ട്
ഭയത്തിൻറെ പകയുടെ
വേദനയുടെ നാണക്കേടിൻറെ
ബന്ധനങ്ങളുടെ നിസ്സഹായാവസ്ഥ

ആത്മഹത്യ ഒന്നിന്നും ഉത്തരമല്ല
എന്നാൽ ഉത്തരമില്ലാത്തവന്
ചോദ്യങ്ങളോടുള്ള മറുപടിയാണ്
ജീവിതത്തോടു കൊഞ്ഞനം കുത്തി
പിന്തിരിഞ്ഞു ശൂന്യതയിലേക്ക് പോകുന്നത്

അവൾ മരിച്ചാൽ നൈരാശ്യം
അവൻ മരിച്ചാൽ ലഹരി
അവർ മരിച്ചാൽ  പ്രണയം
കുടുംബം മരിച്ചാൽ കടബാധ്യത
പിടഞ്ഞു വീഴുന്ന പേര് ആത്മഹത്യ 

Friday, 5 October 2018

യസീദിയിൽ നിന്ന് നാദിയയിലേക്ക്

ലോക സ്ത്രീത്ത്വതിൻ
അഭിമാനത്തിന്കിട്ടിയ
നോബൽ സമ്മാനം നാദിയ.
സ്ത്രീയുടെ നാളേയ്ക്ക് വേണ്ടി നാദിയ
തള്ളിതുറന്ന വാതിലാണ് നോബേൽ.
യുദ്ധം സമ്മാനിച്ച അനാഥത്വവും
യുദ്ധവെറി പൂണ്ട തീവ്രവാദവും
തല്ലിയുണർത്തിയ കാമരസഭ്രാന്തും
യുദ്ധനീതിതൻ കാവലാളൻ
അടിമപണം കൊടുത്തുവാങ്ങിയ
ഒരു യസീദിപെണ്ണ് ഞാൻ നാദിയ.
ലോക തീവ്രവാദത്തിന്റെ ചിറകിലേറി
പുണ്യ പ്രവാചകന്റെ പേരിൽ
വ്യാജ വിശുദ്ധയുദ്ധം നടത്തും
തീവ്രവാദ ശിഖണ്ഡികൾ.
താടിവെച്ച് തോക്കേന്തി നാടുനീളെ
അക്രമം വിതച്ച് നരനെ വധിച്ച്
നാരിയെ അടിമയാക്കും കാപാലികർ. 
ജാലക പഴുതിലൂടെ പുതുലോകം
തേടിയോളെൻ നാദിയ വീണ്ടും
പാറാവ് ശിങ്കിടികൾ തൻ കൈയിലെ
വെറും തുറന്ന വേശ്യയായി പുലർന്നു
മരണത്തിന്റെ മാന്ത്രിക വിരലുകൾ
അവളെ സ്പർശിക്കാൻ മടിച്ചൂ
മൂന്നാം നാൾ ഉയർത്തെഴുന്നേൽപിൻ
സ്വപനം അവൾ മുന്നിൽ കണ്ടു
സഹിച്ചു സകല കാമപേകൂത്തും
ഒരുനാൾ ആ നീലാകാശം
അവൾക്ക് മുന്നിൽ സ്വാതന്ത്ര്യത്തിൽ
വാതിൽ തള്ളി തുറക്കാൻ അവസരമേകി
ചവിട്ടി പൊളിച്ചു പുറത്തു വന്നു
യസീദി പെണ്ണവൾ നാദിയ.
ജീവിതം വീണ്ടും സമര ചിറകിലേറി
യസീദി പെണുങ്ങൾക്ക് ജീവനേകാൻ
തന്നുടെ കഥ ലോകത്തിന്റെ മുന്നിൽ
വീറോടെ തുറന്നു കാട്ടി നാദിയ
ഒരു പാട് ജാലകങ്ങളും നീലാകാശവും
കാമ വെറിപൂണ്ട് അടഞ്ഞു പോയ
ഒരായിരം വാതിലകവും അവൾ തുറന്നൂ
ഇത് യസീദി പെണ്ണായ നാദിയായുടെ കഥ
നോബലിൻ സമ്മാനം യസീദിപെണങ്ങൾക്ക്
ജീവിതം കെടുത്ത യഥാർത്ഥ കഥ.