Wednesday, 15 January 2020

ആത്മഹത്യ



മാനുഷ്യനായീ  ജനിച്ചവരെല്ലാം ഒരുവട്ടമെങ്കിലും
ആത്മഹത്യക്കു ശ്രമിച്ചിരിക്കും
മരണത്തെ അത്രമേൽ ഇഷ്ട്ടമുള്ളതിനല്ല മറിച്ച്
മരണത്തേക്കാൾ വലിയൊരു ശൂന്യത
ജീവിതത്തിൽ കടന്നുവന്നതുകൊണ്ടാണ്

കടം വാങ്ങി കാലം കഴിച്ചവർ
കടം വാങ്ങുന്ന കലയുടെ അമരക്കാരൻ
വയറിലെ വേദനയെ  പട്ടിണ്ണിയായി കാണാതെ
വീടിൻറെ ചുമരുകൾ ചായം തേയ്ക്കുന്ന തലമുറ
വീണ്ടും  പറയുന്നു എനിക്ക് പട്ടിണിയാണ്

മാനം വിറ്റു കുഞ്ഞിനെ വളർത്തിയോളെ
കൊല്ലാൻ പറഞ്ഞത് വേശ്യാലയത്തിൻറെ വാതിൽക്കാരൻ
ആ കുഞ്ഞിനെ പുതിയ വില്പന ചരക്കായി
കൊണ്ട് നടന്നു വിറ്റതും ആ ശിഖണ്ഡി

പ്രകൃതിയെന്ന ബാങ്കിൽനിന്നും
പണയമെടുത്തു ജലവും ഭൂമിയും
പലിശയും ഇല്ല  മുതലും ഇല്ല
പ്രകൃതി ഇവ രണ്ടും  ജപ്തി ചെയ്തു
ജപ്തി നടപടിയുടെ പേര് പ്രളയം

ആത്മഹത്യ ചെയ്യാൻ തുനിയുന്ന നേരം
ഒരു കപ്പ് ചായ കുടിക്കാൻ
നിങ്ങൾക്ക് കഴിഞ്ഞാൽ
ആ ഒരു കപ്പ് ചായയിൽ
തീരാവുന്ന പ്രശ്നങ്ങളേ നിങ്ങൾക്കുള്ളൂ

പിന്നെ കയറും കടലും ഉയരവും
വിഷവും ട്രെയിനും കിണറും
കത്തിയും കറണ്ടും കൈലിയും
ഇവയെല്ലാം വെറും സൗരഭ്യ
സുന്ദര വസ്തുക്കൾ മാത്രം

നന്ദി പറയാതെ പോകുന്ന
നിമിഷങ്ങൾ കടങ്ങളായി
അങ്ങ് സ്വർഗ്ഗത്തിന്റെ
കണക്കു പുസ്തകത്തിൽ
ഓരോരോ ദിവസവും പെരുകുന്നു

പോസ്റ്റുമാർട്ടം ചെയ്യുന്ന
ഓരോ അപ്പോത്തിക്കിരിയും
മരണ കാരണം എഴുതുന്നു
എന്നാൽ യഥാർത്ഥ ഉത്തരം
കണ്ണുനീരിലും പകയിലും ഒടുങ്ങുന്നു

ഓരോ ആത്മഹത്യക്കും പിന്നിൽ
ഒരു നിസ്സഹായാവസ്ഥയുണ്ട്
ഭയത്തിൻറെ പകയുടെ
വേദനയുടെ നാണക്കേടിൻറെ
ബന്ധനങ്ങളുടെ നിസ്സഹായാവസ്ഥ

ആത്മഹത്യ ഒന്നിന്നും ഉത്തരമല്ല
എന്നാൽ ഉത്തരമില്ലാത്തവന്
ചോദ്യങ്ങളോടുള്ള മറുപടിയാണ്
ജീവിതത്തോടു കൊഞ്ഞനം കുത്തി
പിന്തിരിഞ്ഞു ശൂന്യതയിലേക്ക് പോകുന്നത്

അവൾ മരിച്ചാൽ നൈരാശ്യം
അവൻ മരിച്ചാൽ ലഹരി
അവർ മരിച്ചാൽ  പ്രണയം
കുടുംബം മരിച്ചാൽ കടബാധ്യത
പിടഞ്ഞു വീഴുന്ന പേര് ആത്മഹത്യ 

2 comments:

  1. ശുദ്ധമായ ഭാഷ, ആത്മഹത്യക്ക് ഇത്രയും അർഥങ്ങളോ?

    ReplyDelete