വിഷുവൊന്നുവരുന്നേ
വിഷു കൊന്ന വാടി കരിഞ്ഞ
വിഷമഗന്ധി പടരും
വിരൂപമാം വിഷു വരുന്നു
കണികൊന്നപൂത്ത
കണിവെള്ളരി മൂത്ത
കണി കാണേണ്ട നേരം
കാലം തെറ്റിയ കാഴ്ച്ചയായി
വിഷം ചീറ്റുന്ന
വിഷമയമായ പച്ചക്കറി
വിൽക്കാൻ മാത്രം
വിരുന്നു വന്ന വിഷുകാലം
കൈനീട്ടം നീണ്ടു പോയ്
കൈതപ്പൂ വാടിപ്പോയി
കനങ്കാമ്പരം കൊഴിഞ്ഞു
ക്രിത്രിമ കണിയൊരുങ്ങി
കരളു നോവുന്ന
കൊടും വരൾച്ചതൻ
കനിവില്ലാത്ത
കൊയ്ത്തു കാലം
നാണയ തുട്ട്
നാടിന്റെ നൻമതൻ
നേർച്ച കണിയായ്
നേരം പുലർന്നു വീഴുന്നു
പടക്കം പൊട്ടിയ
പടി പുരയിലെ
പിച്ചി പൂവിന്റെ
പിഞ്ചു തളിർ കരിഞ്ഞല്ലോ
മുറ്റത്തെ തുളസിതറ
മുത്തശ്ശി കഥ പോലെയായ്
മുറുക്കി തുപ്പും മൂത്ത -
മുതു മുത്തച്ഛൻ ഓർമ്മയായ്
വിരുന്നൊരുക്കും ഓപ്പോളില്ല
വീടൊരുക്കും അമ്മായില്ല
വീമ്പിളക്കും നാണുവുമില്ല
വടക്കേപുറത്തൊരു കിളവി മാത്രം
ഉരുളി നിറയും
ഉപമാനസ ദർപ്പണം
ഉണർന്നു വരുമ്പോൾ
ഉയർന്നു നിൽക്കും ഉണ്ണികണ്ണനും
കണിവെച്ചൊരു കനി
കനവിലും നിറയും
കനിവെന്ന പെൻ കനി
കണിയാകും പെൻ കണി
കൈ നീട്ടം വാങ്ങാൻ
കൈകൾ മതിയാവില്ല
കൈ കുമ്പിൾ നിറയും
കൈനീട്ട കസവുകൾ