Friday, 1 April 2016

ആൾകൂട്ടത്തിലെ ഏകാന്തത

മനുഷ്യന്റെ മന്ത്രമാംമീഭൂവിൽ
നരഗയാതനയനുഭവിക്കും ജീവിതങ്ങൾ
ശ്വസിക്കുവാനിടമില്ലാതെ
നിറഞ്ഞൂ മർത്ത്യൻ
എങ്കിലും ഏകാന്തതൻ
യാതന യനുഭവിച്ച
കൂട്ടം കൂട്ടുന്ന മർത്ത്യ ജന്മം
ആകാശ പറവകൾ പാറി പറക്കുന്ന
താഴ്വര തീർത്തൊരു പാറമേൽ
പോയി ഞങ്ങൾ പറവയെ കാണുവാൻ
കണ്ണുള്ള പറവകൾ കാണുന്നില്ല
കാതുള്ള പറവകൾ കേൾക്കുന്നില്ല
കാലുള്ള കൈയുള്ള പാവം പറവകൾ
നടക്കുന്നുമില്ല കൈയ്യനക്കുന്നുമില്ല
കലപില കുട്ടേണ്ട കൊച്ചു പറവകൾ
കളിക്കുന്നുമില്ല കിണുങ്ങുന്നുമില്ല
നാടകം പോലെ ജീവിതം എയുതിയ
നാഥനാം നായകനെ കാത്തിരിപ്പൂ

വാത്തയുണ്ട് താറാവുണ്ട്
തണ്ണീർകുളമുണ്ട്
താമര പൂക്കും താമരകുളമുണ്ട്
തലയിൽ ഒഴിച്ച് കുളിക്കാൻ മറന്ന
പാവം പരിഭവ പറവകൾ
കനിവില്ലാത്ത കരയുന്ന ലോകം
വെടിഞ്ഞാർദ്രമായി നന്മ നയിക്കും
സ്വർഗ്ഗം പണിയാൻ പാറവയായ്
ജീവിതം സ്വരുകൂട്ടിയ ഒരു കൂട്ടം
ആകാശ പറവകൾ

No comments:

Post a Comment