Sunday, 9 July 2017

പെങ്ങളെ പിഴപ്പിച്ച ലഹരി

പെങ്ങളെ പിഴപ്പിച്ച  ലഹരി

ആർത്തിരമ്പുന്ന സൗഹൃദങ്ങൾക്കിടയിൽ എനിക്ക് ഒറ്റപ്പെട്ട സൗഹൃദം സമ്മാനിച്ച ഒരു നല്ല കൂട്ടുകാരനായിരുന്നു  ജീവൻ .ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന കാലത്തു ആതുര സേവന മേഖലയിലെ യുവ കൂട്ടായ്മയുടെ സൗഹൃദസദസിൽ നിന്നും ലഭിച്ചതാണ് ഈ സ്വകാര്യ സൗഹൃദം .തുടർന്ന് സേവന മേഖലയിലെ  എല്ലാ കൂടികാഴ്ചകളിലും പരിപാടികളിലേക്കും അവൻ എന്നെ വിളിച്ചുകൊണ്ടു പോകാറുണ്ടായിരുന്നു .കോട്ടയം ജന്മ സ്ഥലമായ ജീവന് പണിയെടുക്കാനും മറ്റുള്ളവരെ കൂട്ടിപിടിക്കാനും ജീവിത മൂല്യങ്ങൾ പകർന്നു നൽകുന്നതിനും അതിൽ തന്നെ ഉറച്ചു നിൽക്കാനും അവനു കഴിഞ്ഞിരുന്നു .
ലഹരി വിരുദ്ധ മേഖലയിലും ഭ്രൂണഹത്യക്കെതിരേ പ്രവർത്തിക്കുന്ന പ്രോലൈഫ് എന്ന സംഘടനയിലും അവൻ സജീവ പ്രവർത്തകനാണ് .ഒരു ആഴ്ച്ചാവാസനമുള്ള ഒഴിവു ദിവസം ജീവന് ഒരു ഫോൺ കാൾ വന്നു , വയ്യാതെ കിടക്കുന്ന ഒരു അമ്മാമയെ കാണാൻ പോകാൻ .നഗരത്തിലെ ട്രാഫികിലൂടെ അതുവരെയുള്ള കുശലം പറഞ്ഞു ഞങ്ങൾ ആശുപത്രയിൽ എത്തി .വിവിധങ്ങളായ പരിചിത  മുഖങ്ങൾക്കിടയിലൂടെ കടന്ന് പോയി അമ്മാമയെ കണ്ടു.കുരീ നേരം സംസാരിച്ചിരുന്നു.അതിനു ശേഷം ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ ആന്റോ  എന്ന് വിളിക്കുന്ന ഒരു അറ്റന്റർ വന്നു ജീവനോട് കുശലം പറയാൻ തുടങ്ങി.

Saturday, 25 February 2017

അഭയാർത്ഥി

ഇന്നു ഞാൻ കണ്ട കൂട്ടം
ആളുകൾക്കും ഒരേ മുഖം
വന്നു നിന്നൂ പെട്ടി ചോന്നു
നോക്കി ചുറ്റും ഒരു ചെറുയിടം

ഇന്ത്യനല്ല ഭ്രാന്തനല്ല ഇവിടം
കേണു നീങ്ങും അഭയാർത്ഥികൾ
പൂച്ച പോലെ വന്നു നോക്കും
തൊപ്പി വെച്ച പോലീസും

ലാത്തിയില്ല പീപ്പിയില്ല വെറും
നോക്കുകുത്തി കോലവും
കോട്ടമൊന്നും തട്ടാതെ
കാത്തുകൊൾക ദേഹവും

പുറംപൂച്ചുകാട്ടി കൂടി നിൽക്കും
പൊയ്യ് മരം പോലെ മാനുഷ്യരും
നാടു പോയി നേരു പോയ്
ജീവിതം തുലഞ്ഞു തളർന്നു പോയ്

നല്ല വരങ്ങളില്ല വസ്ത്രമില്ല വെള്ളമില്ല
ഒരുചെറു നല്ലവാർത്ത തീരെയില്ല
പത്തുമാസം ചുമന്ന ഉദരമില്ല

Wednesday, 8 February 2017

ഒരു പുരോഹിതൻ വിട വാങ്ങുന്നു

ഒരു പുരോഹിതൻ വിട വാങ്ങുന്നു
ഒരു ചിരി ചെറു ചിരി മായുന്നു
കാലം കൊണ്ടുവന്ന കനിവ്
കനവുകൾ യാഥ്യാർഥ്യമായ നിമിഷം

ചിരിച്ചില്ല അധികമാരോടും
ചരിച്ചില്ല തിന്മതൻ വഴിയേ
തൊടുത്തില്ല ഒരമ്പു പോലും
കൂടെ നിന്ന് ചതിച്ച ചന്തുവിനെ

കൈകൂപ്പി പ്രാർത്ഥിക്കാൻ പഠിപ്പിച്ചു
ഓടിനടന്നു നാടിൻറെ നന്മയായീ
ശാഠ്യം പിടിച്ചു നേര് പറഞ്ഞു
സ്നേഹം പകർന്നു ശാന്തി വളർത്തി

സ്വദേഹം മറന്നു ഇടവക നോക്കി
പുത്തൻ പ്രതീക്ഷകൾ വളർത്തി
പഴയ ആഗ്രഹവും പുതിയ സ്വപ്‌നവും
ചെയ്ത് തീർത്തു മാതൃകയായീ ....

Tuesday, 17 January 2017

കാലം

കാലം എന്നെ മാടി വിളിക്കുന്നു
മാറോടു ചേർക്കാനോ അതോ
വിണ്ണിലെ താരകമാകുവാനോ
ചക്രവാള സീമയിൽ  സൂര്യാസ്തമനം

Wednesday, 4 January 2017

കനല്

കനല് വീണ്ടും മനസ്സിൽ കോരിയിടുന്നു
കുരുണാമയാ കാത്തിടേണേ .......
തേനൊലിക്കും തീവ്ര ലോകം
തീയെരിക്കും സാത്താൻറെ കാലം
ഈശ്വരാ പേടിയാകുന്നു

കനിവ് കണ്ണിൽ പോലും ഇല്ലാത്തവർ
കാരിരുമ്പിൻ വാളുകൊണ്ട്  വെട്ടിടുന്നു
കാവലാകൂ കാരുണ്യവാനെ
കാത്തിടേണേ കാലഭൈരവനിൽ നിന്ന്
കറുത്ത മേഘം എൻ ജീവിതം കലക്കിടുന്നു

ജനിച്ച പാപം മരിച്ചിടുന്നു
പിറന്നകോലം വളർന്നിടുന്നു
ചെയ്ത പാപം ദുഷിച്ചിടുന്നു
ദുഷ്ട ലാക്കുകൾ ഒളിച്ചിടുന്നു
മോക്ഷ ജീവിതം തകർത്തിടുന്നു