Saturday, 25 February 2017

അഭയാർത്ഥി

ഇന്നു ഞാൻ കണ്ട കൂട്ടം
ആളുകൾക്കും ഒരേ മുഖം
വന്നു നിന്നൂ പെട്ടി ചോന്നു
നോക്കി ചുറ്റും ഒരു ചെറുയിടം

ഇന്ത്യനല്ല ഭ്രാന്തനല്ല ഇവിടം
കേണു നീങ്ങും അഭയാർത്ഥികൾ
പൂച്ച പോലെ വന്നു നോക്കും
തൊപ്പി വെച്ച പോലീസും

ലാത്തിയില്ല പീപ്പിയില്ല വെറും
നോക്കുകുത്തി കോലവും
കോട്ടമൊന്നും തട്ടാതെ
കാത്തുകൊൾക ദേഹവും

പുറംപൂച്ചുകാട്ടി കൂടി നിൽക്കും
പൊയ്യ് മരം പോലെ മാനുഷ്യരും
നാടു പോയി നേരു പോയ്
ജീവിതം തുലഞ്ഞു തളർന്നു പോയ്

നല്ല വരങ്ങളില്ല വസ്ത്രമില്ല വെള്ളമില്ല
ഒരുചെറു നല്ലവാർത്ത തീരെയില്ല
പത്തുമാസം ചുമന്ന ഉദരമില്ല

Wednesday, 8 February 2017

ഒരു പുരോഹിതൻ വിട വാങ്ങുന്നു

ഒരു പുരോഹിതൻ വിട വാങ്ങുന്നു
ഒരു ചിരി ചെറു ചിരി മായുന്നു
കാലം കൊണ്ടുവന്ന കനിവ്
കനവുകൾ യാഥ്യാർഥ്യമായ നിമിഷം

ചിരിച്ചില്ല അധികമാരോടും
ചരിച്ചില്ല തിന്മതൻ വഴിയേ
തൊടുത്തില്ല ഒരമ്പു പോലും
കൂടെ നിന്ന് ചതിച്ച ചന്തുവിനെ

കൈകൂപ്പി പ്രാർത്ഥിക്കാൻ പഠിപ്പിച്ചു
ഓടിനടന്നു നാടിൻറെ നന്മയായീ
ശാഠ്യം പിടിച്ചു നേര് പറഞ്ഞു
സ്നേഹം പകർന്നു ശാന്തി വളർത്തി

സ്വദേഹം മറന്നു ഇടവക നോക്കി
പുത്തൻ പ്രതീക്ഷകൾ വളർത്തി
പഴയ ആഗ്രഹവും പുതിയ സ്വപ്‌നവും
ചെയ്ത് തീർത്തു മാതൃകയായീ ....