Tuesday, 6 March 2018

വനിതാ ദിനം


വനിത വരാനിരിക്കുന്ന
വാനിൽ മിന്നും താരകം
സൂര്യപുത്രിയായ് സൂക്ഷമം
കാത്തിടുന്ന കാവലാൾ

കരുണതൻ പിറക്കുവേണ്ടി
വയറ്റിൽ പുതു ജീവനെ
നിധി പോൽ കാത്തവൾ
ഇവളാണ് കരുണാവാരിധി

കടം കൊള്ളുവാൻ തൻ
മാംഗല്യ പൊൻ  താലി
കച്ചവടക്കാരനു മുന്നിൽ
കരയാതെ പണയംവച്ചവൾ

മാതാപിതാകൾ തൻ
നെടുവീർപ്പിന്റെ കാരണം
കാമുകനു വേണ്ടി കരയെ
തള്ളി പറഞ്ഞവൾ

വസ്ത്രത്തിനുള്ളിൽ ഉരുകി
വിവസ്ത്രയായവൾ
മാറ്റത്തിനും മാനത്തിനും
വേണ്ടി മൃതിയടഞ്ഞവൾ

കാലം അമ്മയെന്നും
പെങ്ങളെന്നും വിളിച്ച്
അടുക്കള ചുമരിനുള്ളിൽ
അടിമത്വം വാങ്ങിയോൾ

ഇവളെന്റെ സ്വന്തമല്ല
നാടിന്റെ തുറിച്ചു നോട്ടം
കൂരമ്പ് കണക്കേ
മാറിൽ ഏറ്റുവാങ്ങിയോൾ

പെണേ നിന്നോടു മാപ്പു
ചോദിക്കുന്നു ഞാൻ
മാനം കവർന്ന കാട്ടാളനും
അതു വിറ്റ വാർത്തക്കും വേണ്ടി
...........അഖിലൻ...........

No comments:

Post a Comment