പേടിയാകുന്നു അമ്മേ
ഈ ഭൂമിയിൽ വസിക്കുവാൻ
മരണത്തേക്കാൾ ഭയാനകമാം
മാനുഷ്യ ഭീകര ചെയ്തികൾ
എന്റെ ചുറ്റിലും ചിത്രം വരയ്ക്കുന്നു '
മകളേ പേടിയാകുന്നുവോ?
പേടിതൻ പ്രേതങ്ങൾ
പൊയ്യ് കോലങ്ങൾ കെട്ടുമ്പോൾ
പൊൻതിരി കാണിച്ച് ഇരുൾ -
ളകറ്റുവാൻ കരുണാമയൻ വരും.
എനിക്കു വയ്യന്റെമ്മേ ഈ ഭൂവിൽ
പെണ്ണായി പൊരുതുവാൻ
പേമവുവും പിതിർത്തവും
എന്റെ കബിളിപ്പിച്ച്
കനിവില്ലാതെ കടന്നു പോകുന്നു.
കരയുവാൻ ശ്രമിക്കരുതു
പൊരുതുവാൻ ശ്രമിക്കൂ
ഭൂമിയമ്മതൻ ശക്തിയുണ്ട് നിനക്ക്
പൊരുതി പരാജയപ്പെട്ടാലും
പരംപൊരുളായി നീ മാറ്റപ്പെടും
സംവരണമല്ലമ്മേ വേണ്ടെതെനിക്ക്
സംരക്ഷണമാണ് അനുദിനമത്രയും
കാമത്തിൻ ബീജങ്ങൾ എന്നില്ലേയ്ക്ക്
മലവെള്ളം പോലെ വരുന്നതമ്മേ
തടയണയായി നീ മാറുമോയെന്നും
മാംസം വിൽക്കുന്ന ചന്തയേക്കാൾ
ഭയനക സ്വത്തങ്ങൾ സ്വന്തമാക്കും
കാമത്തിനു അമ്മയില്ല മകളില്ല
വയറ്റാട്ടി നോൽക്കുന്ന മുത്തശ്ശിയില്ല
എങ്കിലും ഞാനൊരു തേരാളിയാകാം
ഇത്കനിവ് വാടികൊഴിഞ്ഞിടും കാലം
No comments:
Post a Comment