Saturday, 17 December 2016

നോട്ട്

പരക്കം പായുന്നു മാനുഷ്യൻ
നോട്ടിനു വേണ്ടി നാണമില്ലാതെ
നോട്ടം പിഴയ്ക്കുന്ന നാട്ടിലൂടെ
നാണം മറയ്ക്കാതെ ഓടിടുന്നു

ആയിരം പോയി രണ്ടായിരം വന്നൂ അഞ്ഞൂറ് പിന്നെ പിണങ്ങി  നിന്നൂ
പത്തിന് നൂറിന്റെ വില നൂറിന്
എന്റെയ്യമ്മോ എന്തു വില

ബാങ്കിലും കാശില്ല കുറുപ്പിന്റെ
ബാഗിലും ഒരു ചില്ലി കാശില്ല
മോദിതൻ മോഹം നടന്നൂ
രാജ്യത്തിൽ ജയാരവം നിലച്ചൂ

വലിയ നോട്ടുകൾ തീണ്ടാത്ത
പള്ളിയങ്കണ ഭണ്ടാരങ്ങൾ
ഈ ചെറു ഭ്രാന്തുകൊണ്ട്
ജനം കുത്തിനിറച്ചു പച്ച ഗാന്ധി

No comments:

Post a Comment