Friday, 23 February 2018

വിശപ്പ്

വിശപ്പ് 


ആദിവാസിക്ക് സർക്കാരുമായുള്ള
അവിഹിതത്തിൽ റേഷൻ എന്ന
അനന്തരാവകാശി ഉണ്ടായി
റേഷനു വേണ്ടി കോടികൾ
വകമാറ്റി സ്വത്ത് എഴുതി
എല്ലാം സർക്കാരിന്റെ മരണശേഷം
അന്തരാവകാശികൾക്കു ലഭിക്കും
ആദിവാസിയുടെ ഊരുമൂപ്പൻ
കാളോഴിച്ചു കുടിച്ചു സമ്മദം മൂളി
കാട് കേറി നാട് വന്നു
ആദിവാസി ജാതി മാറി
സർക്കാർ വീണ്ടും നാട് നീളെ
ബന്ധം പുലർത്തി പക്ഷേ
വശപ്പുകൊണ്ടു ആദിവാസി
നാട്ടിൽ കേറി കട്ടെടുത്തു
വിശപ്പിനു നിയമവും നയവും ഇല്ലല്ലോ
നാട്ടു പാർട്ടി കെട്ടിയിട്ടു
കാട്ടു പന്നി പോൽ  തല്ലി കൊന്നു
വിശപ്പു മരിച്ചു ആദിവാസി
മറ്റൊരു സുന്ദര കാനനയാത്രപോയി
വിശപ്പേ നീ അറിയുക
ആദിവാസിക്കും സർക്കാരിനും
വേണ്ടി റേഷൻ എന്ന മകൻ
നിനക്കായി ജനിച്ചിരിക്കുന്നു....


...................അഖിലൻ.............................

ഓനെ വിശപ്പ് മോഷ്ടാവാക്കി ,മലയാളി  കൊന്നു 


കാട് വെട്ടി കുരുതി നടത്തി
ഓന്റെ മണ്ണിൽ ചോരപടർത്തി
ഓന്റെ കാടും പുഴയും

വെട്ടിപ്പിടിച്ച് ഊറ്റിയെടുത്ത്
മര മണിയുണ്ടാക്കി
ഓനെ പട്ടിണിക്കിട്ട്
ആശകൊടുത്ത് 
വോട്ട് നേടി
ഓന്റെ പെണ്ണിന്റെ
മാനം കവർന്ന്
ഓന്റെ കുടിലിൽ വിരുന്നുണ്ട്
ഓനെ പട്ടിണി കിടത്തി
ഓന്റെ കുടലിൽ 
തീയ് നിറച്ച്
ഓൻ നാ തീയൊന്നണക്കാൻ
ഒരു തുണ്ട് പാച്ചോറ്
ഓന്റെ പള്ളയ്ക്ക് വേണ്ടി
കട്ടപ്പോൾ
ഓനെ പിടിച്ചു കെട്ടി
കൊല കുറ്റം ചാർത്തി
കൊല്ലാകൊല ചെയ്തില്ലേ
കാട്ടിന്റെ കാടത്തം
നാടിന്റെ വീരത്തമായില്ലേ
നീയാണോ മലയാളി
നിയാണോ സാക്ഷര കേരള പുത്രൻ
ലജ്ജിക്കുന്നു നിന്നെയോർത്ത്

........... അഖിലൻ.............

Thursday, 22 February 2018

പൊതു ജനം കഴുത
നാട് മുഴുവൻ ചെമ്പട്ടു
പുതക്കും മുമ്പേ
ചോര ചിന്താതെ നോക്കണം 
ത്രിവർണ്ണ പാതകയിൽ
മറു കോലം വരയ്ക്കുമ്പോൾ
രാഷ്ട്ര സീമകൾ ഓർക്കണം
കാവി വിരിക്കും മുമ്പേ
യോഗിയെ അറിയണം
ജനങൾക്ക് മേൽ പാർട്ടി
പാർട്ടിക്കുമേൽ നേതാവ്
പൊതു ജനം കഴുത

വിരലിൻ തുമ്പിൻമേൽ
അധികാരം ഇരുന്നിട്ടും
വിരൽ ചൂണ്ടാൻ പേടി
ജനാധിപത്യം മുങ്ങി മറഞ്ഞു
ചാനൽ ചർച്ച വിധി പറഞ്ഞു
കോടതി വെറുതേ കൂടി പിരിഞ്ഞു
പൊതു ജനം കഴുത
ചീറി പാഞ്ഞു മന്ത്രി സാരഥി
റോഡിൽ ജീവൻ പൊലിഞ്ഞു
ഓടിയടുത്തൂ സെൽഫി കൂട്ടം
ചാടി മറഞ്ഞൂ ചാനൽ കൂട്ടം
ഫ്ലാഷുകൾ പലതു മിന്നിമറഞ്ഞു
ആധാർകാർഡൊന്നു അസാധുവായി
പൊതു ജനം കഴുത
കഴുത ചുമക്കും ഭാരം
അടിമ ചങ്ങല പൊട്ടിച്ചെറിയാൻ
ചങ്ങല പൊട്ടി മറുതല
പാർട്ടി തൊഴുത്തിൽ കെട്ടി
വീണ്ടും വീണ്ടും സമരമുയർന്നൂ
ഇങ്കുലാബ് സിന്ദാബാ
അടിമ ചങ്ങല പൊട്ടട്ടെ
പൊതു ജനം കഴുത
മന്ത്രി പിണങ്ങി തന്ത്രി കുടുങ്ങി
അമ്പലത്തിൽ സർക്കാർ തൊഴുതു
മതേത്വരത്വം വാനിലുയർന്നു
തന്ത്രി ഇറങ്ങി മന്ത്രം തുടങ്ങി
പാർട്ടി പ്രവർത്തകർ പോകാറില്ല
അമ്പലമിതു കേറാറില്ല
നേതാക്കൾ അമ്പലപ്പുഴുക്കൾ
പൊതു ജനം കഴുത
ബാറുത്തുടങ്ങി വീറു തുടങ്ങി
മദ്യപ്പുഴ കരകവിഞ്ഞൊഴുകി
കഞ്ചാവിൻ കൊടി പാറി നടന്നു
സ്റ്റാമ്പുകൾ പലവിധ മായം ചേർന്നു
ഷാപ്പുകൾ പലവിധ മാളുകളായി
സർക്കാർ സന്ധി സ്വാർത്ഥയായി
പൊതു ജനം കഴുത
കരയുന്നു അമ്മമാർ സഖാക്കന്മാർക്കു വേണ്ടി
മരിക്കുന്നു അണികൾ പാർട്ടിക്കുവേണ്ടി
നേതാക്കൾ നേരിട്ടു നെടുവീർപ്പിടുന്നു
ഇനി ആരെ കൊല്ലും ഇനി ആര് ചാവും
രക്തസാക്ഷി മരിച്ചു നേർച്ചക്കോഴി വളർന്നു
ഇന്നാണ് ഇന്നാണ് നിൻ ബലി
പൊതു ജനം കഴുത
കടൽ വാങ്ങിയ കരച്ചിലും
ഇരുൾ വാങ്ങിയ നേരവും
അവർ വാങ്ങിയ ഭീതിയും
അമ്മ തേങ്ങിയ രാത്രിയും
ചോരവാർന്ന വീഥിയും
ഒന്ന് തന്നെ ഒന്ന് തന്നെ
ഓർക്കുക പൊതുജനമേ
പൊതു ജനം കഴുത
കുരിശു തീർത്ത മരണവും
ജലം മാറ്റിയ പാപവും
ചന്ദനം മറച്ച വൈരാഗ്യവും
ഓത്തുപള്ളിയിലെ നെടുവീർപ്പും
രക്ഷകനിലേക്കുള്ള കാത്തിരിപ്പും
ആധാർ കാർഡിലെ ജാതിയും
എന്റെ ശവം മറവു ചെയ്തില്ല
പൊതു ജനം കഴുത

Tuesday, 20 February 2018

കണ്ടൽ പിതാവ്

ഇതു സമര വാഗ്മി 
പ്രകൃതിയെ മാറോടണച്ച 
ഒരു നല്ല മനുഷ്യൻ 
ചെളിയിൽ ചോരയും 
കളിയിൽ കാര്യവും 
ഉണ്ടെന്നോതിയ 
ഒരു ബ്രഹ്മചാരി

വിപ്ലവ പാർട്ടിക്കു 
നഷ്ട്ടപെട്ട ഒരു സഖാവ് 
ഒരു രക്തസാക്ഷി 
ഈശോയുടെ സ്നേഹവും 
മിശിഖായുടെ അനുകമ്പയും 
കർത്താവിന്റെ കാരുണ്യവും 
ഒരുമിച്ചു കിട്ടിയ വികാരി

പക്ഷിയെ സ്നേഹിച്ചവൻ 
കക്കത്തോടിനെ പ്രണയിച്ചവൻ 
പ്രാവിന്റെ കയ്യിൽ 
സ്വർഗത്തിലേക്ക് അക്ഷരം 
കൊടുത്തയച്ചവൻ

കണ്ടലിൽ പുതു കാലത്തെ 
സ്വരുക്കൂട്ടി വരവേൽറ്റവൻ 
പൂമ്പാറ്റയിൽ മഴവില്ലുകണ്ടവൻ 
പൂക്കളിൽ ദൈവത്തെകണ്ടവർ

പാടത്തിനു നടുവിൽ 
പക്ഷിക്കൂട്ടത്തിനു
പാഥേയമൊരുക്കിയവൻ
സമര നായകൻ 
സരസപ്രകൃതൻ

വായിക്കാൻ വഴി തുറന്നവൻ 
വഴികളിൽ കൈ വീശിതളർന്നവൻ 
കുന്നിനെ കുഞ്ഞിനെ പോലെ 
സ്നേഹിച്ചവൻ

സ്നേഹനിധിയായ ജേക്കബച്ചനു പിറന്നാൾ ആശംസകൾ .

Wednesday, 14 February 2018

ദൈവം പ്രണയ ഉടമസ്ഥനാണ്

പ്രണയവും ലഹരിയും
ഒന്നായി തീർന്നപ്പോൾ
പെണ്ണ് വെറും മാംസവും 
ആണ് വെറും വിത്തുകാളയും
പ്രണയം താലിയിൽ
ഊരാക്കുടുക്ക് മെനയുമ്പോൾ
ജാതിയും തോഴരും
മറുകുടുക്കു തിരയുന്നു
കഥ പഴംകഥ
ഇതു സ്നേഹം തളർത്തിയ
രമണന്റെ കടംകഥ
ചന്ദ്രിക ചമച്ച ചെറുകഥ
കടലിലെ കപ്പലിൽ
തിരമാല കണക്കേ പ്രണയിച്ചോർ
കടൽ കഷ്ണമാക്കിയ
കപ്പലിന്റെ അടിത്തടിലമർന്നൂ
മഹാത്ഭുതം കണക്കേ
കൊട്ടാരം പണിതരാജൻ
റാഞ്ചിയെ സ്നേഹിച്ചിവോ
പ്രണയം നടിച്ചു മരിച്ചുവോ
ആദ്യം വാക്കുകൾ കൈമാറി
പിന്നെ കണ്ണുകൾ കഥ പറഞ്ഞു
മരതണൽ ഒരു മറത്തുണിയായി
ലാസ്യരതിതൻ കോമരങ്ങളായി
പിറന്ന ദിനം പാടി
മധുരം നുണഞ്ഞൊരു കമിതാക്കൾ
മധുരകരമീ ജീവിതം
മരണ ദിനമടുത്തൂ
നാടിന്റെ സംസ്ക്കാരം തകർത്തൂ
കൗമാരം ശാപചാപല്യങ്ങൾ നിറഞ്ഞു
സൃഷ്ടിതൻ പരിവർത്തനം
ദൈവമെന്ന സ്നേഹം മറന്നൂ
ദൈവം സ്നേഹമാണ്
പ്രണയം സ്നേഹമാണ്
ദൈവം പ്രണയ ഉടമസ്ഥനാണ്
ദൈവത്തെ കാര്യസ്ഥനാക്കരുത് ...
..........അഖിലൻ...............