Thursday, 22 February 2018

പൊതു ജനം കഴുത
നാട് മുഴുവൻ ചെമ്പട്ടു
പുതക്കും മുമ്പേ
ചോര ചിന്താതെ നോക്കണം 
ത്രിവർണ്ണ പാതകയിൽ
മറു കോലം വരയ്ക്കുമ്പോൾ
രാഷ്ട്ര സീമകൾ ഓർക്കണം
കാവി വിരിക്കും മുമ്പേ
യോഗിയെ അറിയണം
ജനങൾക്ക് മേൽ പാർട്ടി
പാർട്ടിക്കുമേൽ നേതാവ്
പൊതു ജനം കഴുത

വിരലിൻ തുമ്പിൻമേൽ
അധികാരം ഇരുന്നിട്ടും
വിരൽ ചൂണ്ടാൻ പേടി
ജനാധിപത്യം മുങ്ങി മറഞ്ഞു
ചാനൽ ചർച്ച വിധി പറഞ്ഞു
കോടതി വെറുതേ കൂടി പിരിഞ്ഞു
പൊതു ജനം കഴുത
ചീറി പാഞ്ഞു മന്ത്രി സാരഥി
റോഡിൽ ജീവൻ പൊലിഞ്ഞു
ഓടിയടുത്തൂ സെൽഫി കൂട്ടം
ചാടി മറഞ്ഞൂ ചാനൽ കൂട്ടം
ഫ്ലാഷുകൾ പലതു മിന്നിമറഞ്ഞു
ആധാർകാർഡൊന്നു അസാധുവായി
പൊതു ജനം കഴുത
കഴുത ചുമക്കും ഭാരം
അടിമ ചങ്ങല പൊട്ടിച്ചെറിയാൻ
ചങ്ങല പൊട്ടി മറുതല
പാർട്ടി തൊഴുത്തിൽ കെട്ടി
വീണ്ടും വീണ്ടും സമരമുയർന്നൂ
ഇങ്കുലാബ് സിന്ദാബാ
അടിമ ചങ്ങല പൊട്ടട്ടെ
പൊതു ജനം കഴുത
മന്ത്രി പിണങ്ങി തന്ത്രി കുടുങ്ങി
അമ്പലത്തിൽ സർക്കാർ തൊഴുതു
മതേത്വരത്വം വാനിലുയർന്നു
തന്ത്രി ഇറങ്ങി മന്ത്രം തുടങ്ങി
പാർട്ടി പ്രവർത്തകർ പോകാറില്ല
അമ്പലമിതു കേറാറില്ല
നേതാക്കൾ അമ്പലപ്പുഴുക്കൾ
പൊതു ജനം കഴുത
ബാറുത്തുടങ്ങി വീറു തുടങ്ങി
മദ്യപ്പുഴ കരകവിഞ്ഞൊഴുകി
കഞ്ചാവിൻ കൊടി പാറി നടന്നു
സ്റ്റാമ്പുകൾ പലവിധ മായം ചേർന്നു
ഷാപ്പുകൾ പലവിധ മാളുകളായി
സർക്കാർ സന്ധി സ്വാർത്ഥയായി
പൊതു ജനം കഴുത
കരയുന്നു അമ്മമാർ സഖാക്കന്മാർക്കു വേണ്ടി
മരിക്കുന്നു അണികൾ പാർട്ടിക്കുവേണ്ടി
നേതാക്കൾ നേരിട്ടു നെടുവീർപ്പിടുന്നു
ഇനി ആരെ കൊല്ലും ഇനി ആര് ചാവും
രക്തസാക്ഷി മരിച്ചു നേർച്ചക്കോഴി വളർന്നു
ഇന്നാണ് ഇന്നാണ് നിൻ ബലി
പൊതു ജനം കഴുത
കടൽ വാങ്ങിയ കരച്ചിലും
ഇരുൾ വാങ്ങിയ നേരവും
അവർ വാങ്ങിയ ഭീതിയും
അമ്മ തേങ്ങിയ രാത്രിയും
ചോരവാർന്ന വീഥിയും
ഒന്ന് തന്നെ ഒന്ന് തന്നെ
ഓർക്കുക പൊതുജനമേ
പൊതു ജനം കഴുത
കുരിശു തീർത്ത മരണവും
ജലം മാറ്റിയ പാപവും
ചന്ദനം മറച്ച വൈരാഗ്യവും
ഓത്തുപള്ളിയിലെ നെടുവീർപ്പും
രക്ഷകനിലേക്കുള്ള കാത്തിരിപ്പും
ആധാർ കാർഡിലെ ജാതിയും
എന്റെ ശവം മറവു ചെയ്തില്ല
പൊതു ജനം കഴുത

No comments:

Post a Comment