രാജിയെന്ന രാജിവെക്കാത്ത രാജ്ഞിയുണ്ടേ
രാമായണത്തിലെ സീതാ പത്നി പോൽ
സീതാസ്വയംവരം കാത്തിരുന്നു രാജി
വാനനഗരുകുലവാസിയായോൾ
പട്ടിക്കാടിന്റെ നെറുകയിൽ നിന്ന്
കൊടകര തൻ മാറിലേയ്ക്ക് മാറ്റപ്പെട്ടവൾ
രാഗേഷിൻ സോദര സ്നേഹത്തിൽ വളർന്നോൾ
തമിഴിന്റെ മണ്ണിൽ പാഠം പഠിച്ചോൾ
താളികോടിന്റെ കലാലയം സ്വർഗ്ഗമാക്കിയോൾ
ഉയരം കുറഞ്ഞ സ്നേഹത്തിൻ കൊടുമുടി
ചിരി തൂകും ചേലുള്ള പെൺകൊടി
ജാതി തൻ ജാതക തിരച്ചിലിനു ശേഷം
സ്നേഹ ജന്മാന്താരത്തിന്റെ കൂട്ട് കിട്ടി
ചിത്രം പകർത്തിയ സ്നേഹ കാഴ്ച്ചകൾ
വീണ്ടും വീണ്ടും നെഞ്ചോട് ചേർത്ത് മറച്ചു
കാനനവാസം അനുഭവിക്കാനായി
പ്രമോദാം രാമനെ രാമായണകാട്ടില്ലേക്കയച്ചു
വാനനത്തിൽ നിന്നും വാക്കുകൾ വന്നൂ
വാക്കിനാൽ പ്രണയം പൂത്തു നിന്നൂ
ക്ഷണിച്ചവശയാം രാമ സീത തൻ ഹൃദയം
കാനന ഇരുളിനാൽ കണ്ണീരിലാഴ്ന്നു
രാജിക്ക് രാമവാനനം പുൽകണമെന്ന്
പ്രമോദിന് വാനനവാസം വെടിയണമെന്ന്
രാജ്ഞി തൻ യാചന കേട്ടില്ല രാമൻ
സീതാസ്വയംവരം വിരഹ ദുഖമായി:
Wednesday, 2 March 2016
രാജീ സ്വയംവരം
Subscribe to:
Post Comments (Atom)
No comments:
Post a Comment