Tuesday, 1 March 2016

തിരക്ക്

തിരക്കാണ് ഭൂവിലെന്നും തിരക്ക്
വിതക്കാരനും വിഭാര്യനും തിരക്ക്
പുത്തൻ ജോലി തേടുന്ന യുവാവിനും
ജോലിയിൽ പ്രവേശിച്ച യുവതിക്കും തിരക്ക്

അമ്മയ്ക്ക് അച്ഛനോട് തിരക്ക്
അച്ഛന് സ്വന്തം ഭാര്യയോട് തിരക്ക്
മാതാപിതാക്കൾക്ക് മക്കളോട് തിരക്ക്
മൃദുലമാം കുട്ടികൾക്ക് ഗുരുവിനോട് തിരക്ക്

വായനക്ക് പുസ്തകത്തിനോടും അതിലെ
വരികൾക്കിടയിലെ ശൂന്യതയോടും തിരക്ക്
തിരക്കാണ് തിരക്ക് തിരക്കിന്റെ മേൽ
തിരിതെളിയും ക്ഷമയ്ക്കും തിരക്ക്

തിരക്ക് എന്റെമേ ഇതെന്തൊരുതിരക്ക്
തിക്കിതിരയുന്ന പൂങ്കോഴിക്കും തിരക്ക്
ചിറകിടനടിയിലെ കുട്ടികളെ റാഞ്ചി
വിശപ്പടക്കാൻ പരുന്തിനു തിരക്ക്

വലയ്ക്കുവാനറിയാത്ത വഴികൾക്ക് തിരക്ക്
സൂചനകൾ തരുന്ന വഴിക്കാട്ടിക്കു തിരക്ക്
വേഗത്തിൽ ഓടുവാൻ ശ്രമിക്കാത്ത
കാൽവിരലുകൾക്ക് ആദ്യമെത്താൻ തിരക്ക്

പൊട്ടിയ ചരടിന്റെ പട്ടത്തിനു പറക്കാൻ തിരക്ക്
പറന്ന് പറന്ന് പറവയാകാൻ തിരക്ക്
പാഥേയം കരുതാത്ത യാചകനു തിരക്ക്
ദാനം ചെയ്യുന്ന നീതിമാനു തിരക്ക്

വഴികൾ ചേരുന്ന ചന്തയിൽ തിരക്ക്
ചന്തയിൽ ചന്തമായ് മാറുന്ന പെണ്ണിനു തിരക്ക്
ഉച്ചത്തിൽ ഉരുവിടും വിലകൾക്ക് തിരക്ക്
തിരയുന്ന സാധനസാമിഗ്രികൾക്ക് തിരക്ക്

ബലിയായ് മാറുന്ന മൃഗത്തിനു തിരക്ക്
രക്തം പൊഴിയുന്ന ചെമ്മണ്ണിനു തിരക്ക്
മാമഴയത്ത് കാർമേഘത്തിനു തിരക്ക്
സൂര്യന് അസ്തമയ ചോപ്പിൽ തിരക്ക്

രാജ്യത്തിനാക മേൽ മൊത്തം തിരക്ക്
മഹതി മഹാൻമാർക്ക് ഇതെന്തൊരു തിരക്ക്
മാറ്റങ്ങൾ വരാത്ത പാർട്ടിക്കു തിരക്ക്
രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കു തിരക്ക്

വോട്ടു ചോദിക്കും നേരം തിരക്ക്
ഫലപ്രഖ്യാപനത്തിന്റെ തിരകോട് തിരക്ക്
സത്യപ്രതിജ്ഞ തൻ സത്യമായുള്ള തിരക്ക്'
കൊടി കാറിലെ ചർച്ചകൾക്ക് തിരക്ക്

വഴിയിലെ വീതിയിൽ മൈയിൽ കുറ്റിക്ക് തിരക്ക്
നാഴിക കല്ലിന്റെ അരികത്തെ പല്ലിനു തിരക്ക്
ലക്ഷ്യം പിഴക്കാത്ത അമ്പിനു തിരക്ക്
നോട്ടം ചതിക്കാത്ത ഗുരുവിനു തിരക്ക്

സിനിമതൻ നായകനു തിരക്ക്.
നായികയ്ക്ക് തിരക്കിലേല്ലും തിരക്ക്
സിനിമാകൊട്ടകയിൽ പ്രദർശന തിരക്ക്
കാണുന്ന ജനസാഗരത്തിനു തിരക്കോടു തിരക്ക്

തിരക്കിൽ തിരയുന്ന വാർത്തകളിൽ
തിരക്കില്ലാതെ കടന്നു പോകുന്ന ജീവിതങ്ങൾ
തിരശീല മാറ്റി മരണം കയറി വരുമ്പോൾ
ഓർകുക സോദരാ മരണത്തിനു തിരക്കുണ്ട്

No comments:

Post a Comment