കൊലുസില്ലാതെ കുണുങ്ങും
പെണ്ണ് കുഞ്ഞി പെണ്ണ്
പുനെല്ലിൻ നിറമുള്ള
ചുരുൾമുടിക്കാരി പെണ്ണ്
ചെറു തേൻ കണ്ണിൽ
നിറയും പ്രണയവും
ചെഞ്ചുണ്ടിൽ വിരിയും
സൗഹദവുമായി
കുട്ടിത്തം കൂടപിറപ്പായ
കുട്ടികൾ തൻ കൊച്ചു ടീച്ചർ
ബ്രോയും ചങ്കും ഫാഷനാക്കിയ
പുത്തൻ പണക്കാരി പെണ്ണ്
ചന്തയിൽ പോകാതെ ചന്തം വെച്ചവൾ
ചിന്തികാതെ ചിരിച്ച് ചില്ലുകൊട്ടാരം
പോലെ തകർന്ന വീണോൾ
കരിക്കിന്റെ മൃതത്ത്വം
കവിളിൽ സൂക്ഷിച്ചോളേ
ആറ്റുവഞ്ചി പോലെ
ആവലാതി പറയുന്നോളേ
അദ്വാനത്തിന്റെ അവകാശം
അഭിമാനമായി ഉയർത്തിയ പെണ്ണ്
No comments:
Post a Comment