വാക്കുകൾ വിരുതനായി തീർന്നൊരു
വിഴുപ്പിന്റെ കൊട്ടാരമാണെൻ പ്രണയം
തുടക്കാത്ത മേശമേൽ മൂളി പറക്കുന്ന
ഈച്ച തൻ ദുരാഗ്രഹമാണെൻ സ്വപ്നം
തുരുമ്പിച്ച തമ്പുരു പോലെ
തകർന്നടിഞ്ഞതാണെൻ പ്രവചനം
പല്ലക്കു ചുമക്കുന്ന തോഴിയെ പോല
തൊഴു കൈ നീട്ടുമെൻ പ്രമേയം
ഉത്തരം മുട്ടിക്കുന്ന ഉത്തരകടലാസിന്റെ
ആകെയറിയുന്ന വരകോൽ സിദ്ധാന്തം
കുടിച്ചു കുഴഞ്ഞു തുഴഞ്ഞു ഞാൻ
മടിച്ചു പൊട്ടിച്ചു ഞാനെൻ സമയത്തിനാധാരം
കാവിലെ കൽവിളക്കിൽ ബീഡിയെരിയിച്ചു
കരിന്തിരി പോലെ പുകയുണ്ടാക്കി വലിച്ചൂ
വകമാണ് നീ ചക്രമീ ലോകത്തിൽ
ഉരുള്ളാത്ത ചക്രത്തിൽ ആരകോൽ നീ
വിരക്തമായി തീർന്നൊരീ വിരഹമെൻ മുന്നിൽ
വിപഞ്ചിക വിതുമ്പീ എൻ മരണ വേദിയിൽ
മരിക്കണം ഭരിക്കണം ജനാധിപത്യത്തെ
അധിപതിയാകണം സർവ്വ സ്വാതന്ത്ര്യത്തിൻ
വിജയമൊരുക്കേണം വിസ്മൃതിയിലാഴരുത്
വിലങ്ങു വാങ്ങുവാൻ കൈകൾ തളരരുത്
No comments:
Post a Comment