Monday, 15 February 2016

മതബോധനം

തീർന്നു ഈ പുണ്യദിനങ്ങൾ
ഇനി അടുത്ത വർഷം വീണ്ടും
ആളി കത്തിയ പാരമ്പര്യത്തിൽ നിന്നും
മാറി കിട്ടിയ വിശ്വാസ തീക്ഷണതയിൽ
എന്റെ കർത്തവ്യം ഞാൻ ഈ വർഷം
പൂർത്തിയാക്കി പുനർജനിച്ചു

നല്ല സ്വപ്നങ്ങൾ കാണുന്ന കുറച്ച്
കുഞ്ഞു മനസ്സുകൾ ഈശോയെ തേടി
എന്റെ അടുക്കൽ വന്നൂ മറച്ചുവയ്ക്കാതെ എന്റെ  മനസ്സിൽ നിന്നും നിസ്വാർത്ഥ
സ്നേഹത്തിൻ ജീവിതം വരച്ചുകാട്ടി

അറിയില്ല നാഥാ കുഞ്ഞു പൈതങ്ങൾ
നിൻ പക്കൽ അണയുമോ എന്ന്
ചരിച്ചു കാട്ടി ചതിച്ചീടുന്ന ലോകം
മദിച്ചു മനസ്സുകൾ മരണ വാഴ്വിലേയ്ക്ക്
ബലഹീനമായ എൻ സ്വരം നിന്നെ
പകർന്നു നല്കുവാൻ ഒരുക്കീ നീ നാഥാ

അണിഞ്ഞു മാറിൽ ജപമാലയേവം
അരുളുന്നു നിത്യം നിൻ സവിധേ
തുണയ്ക്കൂ നാഥാ ഈ ഭൂവിലെന്നും
കൊടും വെയിലിലെ തണൽ മരം പോലെ

വിജ്ഞാന ദാഹിയാം പൈതങ്ങൾ പോലെ
വിശന്നു വലയും നിൻ മൊഴി കേൾക്കാൻ
അരുളുക നാഥാ നിൻ തിരുമൊഴികൾ
നിറയ്ക്കൂ നാഥാ നിൻ ജീവചൈതന്യം

പഠിച്ച പാഠം പലക്കുറി നേടി
തുടിച്ചൂ മനം മരുപ്പച്ച പോലെ
നിനച്ചൂ നാഥാ നിൻ സാനിധ്യം
വരേണമേ ഞങ്ങൾ തൻ ഉള്ളിൽ ഗുരുവായി

കലങ്ങിയ കണ്ണുമായി കരയുന്നു നാഥാ
കാരണമെന്തെന്ന് നിനക്കറിയാമല്ലോ
ദുരിത രോഗ പീഢകൾ തീർക്കണേ നാഥാ
ശക്തി പ്രപഞ്ചത്തിൽ സുരക്ഷിതരാക്കണേ

കൊടുത്തു സ്വീകരിച്ച പുതു വിശ്വാസം
പൊതു പ്രവൃത്തനത്തിൽ പടയണി പോലെ
പടയ്ക്കു നേതാവാം നാഥൻ ഇരിപ്പൂ
പടക്കിടെ അകധാരിൽ നിറയൂ നാഥാ നീ

No comments:

Post a Comment