Monday, 29 February 2016

തറവാട്

തുറവിയുള്ളരു വീടല്ലോ തറവാട്
തനിമതൻ നിറമുള്ള നാലുകെട്ട്
നാലുപാടും പാടമുള്ള കൃഷിവീട്
മണ്ണിൻ മണമുള്ള മഞ്ഞു വീട്

നാഥനായ് മുതുമുത്തച്ചനും
കാര്യസ്ഥനായ് രാമൻ കുട്ടിയും
ഇറയത്തെ കോലാഴിയിൽ
ക്ലാവ് പിടിച്ച കിണ്ടിയും കാണാം

കാവിലേയ്ക്കുള്ള കാട്ടു വീഥിയും
കാവലായുള്ള നാഗത്താൻമാരും
നാടിന്റെ നന്മ വരച്ചുകാട്ടും
നാടിന്റെ നടുമുറ്റത്തൊരു തറവാട്

തിങ്ങി നില്ക്കും കല്പക വൃക്ഷവും
വെട്ടുകല്ലിൽ തീർത്ത തുളസി തറയും
നടുമുറ്റത്തെ താമരക്കുളവും
മഴക്കായ് കാത്തിരിക്കും മാക്രിതവളയും

ദീപം ചുമക്കുന്ന ഓടിന്റെ കരി വിളക്കും
വിളക്കിന്റെ തിരി പിരിക്കും ഒപ്പോളളും
കിണറിന്റെ വക്കത്തെ കുഞ്ഞികൊക്കും
വിരുന്ന് വിളിക്കുന്ന കരിക്കാക്കയും

കാട്ടുവളി  പടർന്ന് തകർന്ന പടി കെട്ടും
പൂവൻകോഴി കൂവുന്ന ഉമ്മറവും
ഊഞ്ഞാലു തൂങ്ങുന്ന തെക്കേമാവും
തെക്കേ തൊടിയിലെ ബലികല്ലും

കടവത്തെ തോണിയും തെങ്ങിൻ കുറ്റിയും
വഞ്ചിപുരയും തോണി പാട്ടും പാടി
തേക്കുവഞ്ചിതൻ താഴ്ന്ന പൊങ്ങും
താളത്തിലുള്ള വെള്ളം തേവി തൂകലും

ഇതൊക്കയാണെൻ തറവാട്ട്
മതാ ഭ്രാന്ത് പിടിച്ച് തകർന്ന വീട്
നാലുകെട്ട് പൊളിച്ച് നാലാളു
നാലോടെത്ത നാൽപാമരം പണിയുന്നു

തട്ടകം വളർത്തിയ തറവാട്
തനന്നം കിളി പാടിയ സ്വപ്ന വീട്
തായത്തിൽ ആടുന്ന കിളിവീട്
അമ്മയുറങ്ങാതെൻ ജന്മ വീട്

No comments:

Post a Comment