ഞാനൊരു വാർത്ത കേട്ടു
പ്രധാനമന്ത്രി ജനങ്ങൾക്ക്
ഒരു സ്മാർട്ട് ഫോൺ കൊടുക്കും
വെറും 300 രൂപ മാത്രം
ജനങ്ങൾ ആകെ പരിഭ്രാന്തി
പരത്തി പരതി നടന്നു
1 രൂപയ്ക്ക് കൊടുക്കുന്ന അന്നം
വെറുതേ കൊടുത്തപ്പോൾ
ആരെയും കണ്ടില്ല തിരക്കുകൂട്ടാൻ
ഒരു വാർത്തയും വന്നില്ല
ആരും പരിഭ്രാന്തി കൂട്ടിയില്ല
ഇതെന്തൊരു ലോകം ഹാ ...
അന്നത്തിനു വിലയില്ലാത്ത
നാട്ടിൽ ആളുകൾ പട്ടിണി
കിടന്നു അലറി ചാവുന്നു
മന്ത്രി പങ്കുവൻ പറയുന്ന
ഒരോ വാക്കിലും അവന്റെ
ചതിയും നമ്മുടെ ചിതയും
ഒളിപ്പിച്ച് വച്ചൂ ജനാതിപത്യം
No comments:
Post a Comment