വലയുടെ നെറുകയിൽ
പുലിയുടെ യാചനാസ്വരം
കടും കണ്ണികൾ കൂട്ടിരിക്കും
കടലിന്റെ ആഴങ്ങളിൽ
നീലമേഘം കണക്കെ
പാറി പറി കെണിയൊരുക്കുന്നു
വിശപ്പു തീരാത്ത ചിലന്തിയമ്മ
കെണി തീർക്കും പാതിരാവിൽ
പാമരൻ പല്ലക്ക് ചുമക്കുന്നു
പല്ലിയുടെ ശബ്ദ്ധം താരാട്ടു
പോലെയുറക്കും ഭൂത മുത്തശ്ശി
കൈയ്യിലുണ്ട് ഭൂത വല
വലയില്ലാക്കും ഇരയെ കൊണ്ട്
മീനെ പിടിക്കും മുക്കുവൻ
ജീവിതമാർഗ്ഗതിനായ് നെയ്യും വല
നീളമുള്ള നീല വല
കണ്ണി കൊരുക്കും ഈര വല
പച്ചപ്പിൽ ഒളിക്കും പച്ച വല
വളയമീ ജീവിതത്തിൽ
വലയുന്നവർക്കായ് കെണി
കോണിയായി മാറുന്ന വല
അമ്പലപ്രാവിന്റെ കാല് പിടിക്കും
കുട്ടി വിരുതന്മാരുടെ ഈര വല
വാക്കു കൊണ്ട് വല നെയ്ത്
നോട്ടം കൊണ്ട് വലയില്ലാക്കി
നേട്ടം കൊയ്യുന്ന വലയാണ് പ്രണയം
പ്രാണനെ കൂസാതെ വലയറുത്ത
എലിയുടെ ജീവിതം സിംഹം
വിശപ്പിന്റെ വിളിയിൽ നശിപ്പിച്ചു
വിമലയുടെ വിധിയുടെ വില്ലനാം
ലഹരിയെന്ന വല മഹാവില്ലൻ
ഗുഹയുടെ മുന്നിൽ വലവിരിക്കും
വേടന്റെ വിചിത്രമാം വേട്ട വല
Friday, 19 February 2016
വല
Subscribe to:
Post Comments (Atom)
No comments:
Post a Comment