Monday, 8 February 2016

പൊലിഞ്ഞ സപ്നങ്ങൾ


പൊലിഞ്ഞ സപ്നങ്ങൾ

നെടുവീർപ്പിനാൽ ഓർക്കുന്നു നിൻ മുഖം
അഞ്ചുവെന്ന സ്വപ്നവാഹിയാം മുത്തേ.
കാലം മയങ്ങുന്ന വിജ്ഞാനം 
മധുരിച്ചനുഭവിച്ചു ജീവിച്ചു നീ
കൊതി തീരും മുൻപേ മറഞ്ഞുവോ
വാശിക്കു പെണ്ണിന്റെ വീറു കാണിച്ച്
ശാസ്ത്രത്തെ കുഴപിച്ചു പറ്റിച്ചോളെ
നിനക്കു നഷ്ടമായത് ജീവനോ ജീവിതമോ !
അണുവിനാൽ അഴിയുന്ന ശരീരത്തിൽ
കാലന്റെ രൂപം അർബുദ ഛായയിൽ
കടലിന്റെ തിര പോലെ കലുഷിതം നിൻ മനം |
കാട്ടാറു തേടുന്ന മാൻ പേടയാണ് നീ
കാറ്റിന്റെ ശക്തിയെ ചിരിച്ചു തോൽപ്പിച്ചു
അരോഗ്യ സംരക്ഷണമില്ലാതെ ജീവിച്ച
മരണത്തെ മാരിവിൽ ശോഭ പോലെ വരിച്ചൂ നീ
സുഹൃത്തേ നീ ഒറ്റയല്ല ഒറ്റയല്ല ഒറ്റയല്ല
ക്ഷണികമീ ജീവിതം കാറ്റിൽ പറത്തീ
ക്ഷണിക്കാത്ത നേരത്ത് വിരുന്ന് വന്നു മരണം
നിത്യതയ്ക്ക് കൂടായ് പനിനീർ സുഗന്ധം
പട്ടട പോലെ കത്തിന് മർന്നൂ എൻ ഹൃദയം
മുടിയഴിച്ചലയുന്ന ദേവത പേലെ
നീ വാരി പുണ്ണർന്ന വർണ്ണങ്ങളെല്ലാം
കാലഭൈരവനാം ചിത്രഗുപ്തന്റെ
കണക്കു പുസ്തക താളിലെ
നിൻ നാമം മായ്ച്ചു കളഞ്ഞുവോ
സൗഹൃദത്തിൻ തേരിലേറി
കലാലയ ജീവിതം സുരഭിലമാക്കി
കടംകഥ പേലെ ഇരുത്തി ചിന്തിച്ചൂ
സുഹൃത്ത് വലയം ഭേതിച്ച്
നീ വളർന്നത് നിത്യതതൻ മാറിലോ
പരീക്ഷയെഴുതുവാൻ ആഗ്രഹിച്ചു
പരീക്ഷണങ്ങൾക്കു പോലും സമയമില്ല
ഭേതപ്പെട്ട ജീവിത സ്വപ്നങ്ങൾ ഒരുകൂട്ടി
ചെയ്തു തീർക്കുവാൻ സമയമനുവദിച്ചില്ല
പരീക്ഷണങ്ങളുടെ തോഴനാം ഈശ്വരൻ
നാടിനെ നോവിന്റെ കണ്ണീരീലാഴ്ത്തി
പഴംകഥകൾക്ക് നിറം പിടിപ്പിച്ച്
ആരോഗ്യ കേരളത്തെ ഭീതിയിലാഴ്ത്തി
സ്വയം യാത്രയാകുകയാണോ നീ സുഹൃത്തേ
അതോ പുഴയിലെ ഒഴുക്കിന്റെ കൂടെ പായുകയോ.......

No comments:

Post a Comment