Friday, 12 February 2016

വിജയ പരാചയങ്ങൾ

ജീവിതത്തിലെ പരാജയങ്ങളെന്നെ
ജീവിക്കാൻ പഠിപ്പിച്ചു
വിജയങ്ങൾ എനിക്കെന്നും അന്യം
പക്ഷേ ഞാൻ മറ്റുള്ളവരെ
വിജയത്തിലേയ്ക്കെത്തിക്കുവാൻ
തോൽവിതൻ പിന്നാപുറങ്ങൾ മറച്ചു വച്ചൂ
ഇന്നെനിക്ക് തോൽക്കാതെ വിജയിക്കാനറിയാം
തോൽവികൾക്കിനി എന്നെ ഭയപ്പെടുത്തുവാനാകില്ല
കാരണം മറ്റുള്ളവരുടെ വിജയത്തിനു വേണ്ടി
ഞാൻ തോറ്റു കൊണ്ടേയിരിക്കും
മനുഷ്യാ നീ ജീവിക്കാൻ മറന്നാലും
മനുഷ്യാ നീ മരിക്കാൻ മറന്നാലും
മനുഷ്യാ നീ പരം പൊരുളിനെ
സ്മരികാതെ പോകരുത്
സ്മരണയാം ജീവതം
കാൽപാന്തകാലത്തോളം
നിമിഷ ദൈർഘ്യമീ ജീവിതം
മരണ മണിയുടെ നിമിഷം വരെ .
....................

2 comments: