കനൽ കരിയുടെ രോഗാവസ്ഥ
ചാരം മൂടി ചാവുന്ന കരിയുടെ
അവസാന ഹൃദയത്തിന്റെ ചൂട്
ഇന്നത്തെ ലോകം തണുത്തുവോ
ചൂടേകുവാൻ വന്ന ദുരിതങ്ങൾ
കനലിന്റെ കൂടെ കൂടി പൊളിച്ചുവോ.
നിനവിന്റെ നിഴലാണ് കനൽ
ചാരത്തിന്റെ ജീവനാണ് കനൽ
നെഞ്ചിന്റെ തീയാണ് കനൽ
കടവത്ത് തേണിക്കാരന്റെ നിഴൽ
മറയുമ്പോൾ ഉരുകുന്നു കനൽ
നിലാവിനെ ചൂടേറ്റും തീക്കനൽ
തീമഴയുടെ ബാക്കിയാം കനൽ
ഉൽക്കയാം ലോകത്തിൽ വെറും
ഉരുകിയൊഴുകുന്ന കനൽ
കവിയുടെ കനലാം കവിത
പെണ്ണിന്റെ കനലാം പൊന്ന്
പൊന്നുരുക്കുന്നതോ ഈ കനൽ
നാടിന്റെ കനലാം കറുപ്പ്
കറുപ്പിനടിമയാകും മനുഷ്യൻ
മനുഷ്യന്റെ കനലാം കാലൻ
No comments:
Post a Comment