Tuesday, 9 February 2016

കവിടി

ഞാൻ ആദ്യമായ് കണ്ടത്
കുട്ടി കാലത്തെ നേരം പോക്കിൽ          
ഉരുളുന്ന കൈയിൽ നിന്നും                  
താഴേക്ക് ശബ്ദ്ധമുണ്ടാക്കി പതിക്കുന്ന
നാലു പ്രതീക്ഷാ മകുടങ്ങളെ


വാ തുറന്നാൽ നാലും
കമന്നു വീണാൽ അഷ്ട്ടവും
വിനോദമെന്നോണം ലഭിക്കും
ഭാഗ്യധാരയിൽ മുഴുകുന്ന
നാൽവർ സംഘവിരുതർ

കളങ്ങളിൽ നീങ്ങുന്ന കരുക്കൾക്ക്
ജീവന്റെ പോക്ഷണം നല്ക്കുന്ന
പ്രതീക്ഷതൻ ഇന്ധനം
വെളുപ്പും ചാരവും ഇടകലർന്ന
ബലിഷ്ടമായ പോരാളികൾ


കവിടി കവിടി കവിടി കവിടി
യെന്നോതി കടയുന്ന വിരലിലൂടെ
കടന്നു പോയി ചരിത്രം
കുറിക്കുന്ന ഉത്തരമായി
തിളങ്ങി ചിരിപൂ എൻ കവിടി

വിശ്രമ കേന്ദ്രങ്ങൾ കണക്കേ
നാലുപാടും തിരുത്തലിന്റെ
അടയാളത്തിൽ നിയമം തിരക്കി
ശത്രുവിന്റെ നീക്കത്തെ
വലയ്ക്കുമെൻ കവടി


No comments:

Post a Comment