പൂവിന്റെ പൂന്തേൻ ഉണ്ണാൻ
ഞാനൊരു പൂമ്പാറ്റയായെങ്കിൽ
വർണ്ണങ്ങൾ വിടരുന്ന ലോകത്ത്
ഞാനൊരു വർണ്ണശലഭമായെങ്കിൽ
കളി വീട് ഉറങ്ങാത്ത കാനനത്തിൽ
കിളികൾക്കു കൂടെ രാപാർത്താലോ
രാവിന്റെ നെറുകയിൽ രാമച്ചം
മണക്കുന്ന മന്ദമാരുതനോടൊപ്പം
മെല്ലെ മെല്ലെ ഉറങ്ങാമല്ലോ
സൂര്യന്റെ ചൂടിൽ കാന്തിയേറുന്ന
സൂര്യകാന്തി പൂ തലയിൽ ചൂടാമല്ലോ
ചിന്തയെ ചതിക്കുന്ന ലഹരിയോടു
അരുതേ എന്ന് ചൊല്ലാമല്ലോ
പൊന്നുരുക്കുന്ന തീചൂളയിൽ
പെണ്ണിനെ ഉരുക്കി ചേർക്കാതെ
മണ്ണിൽ പിറക്കുന്ന പുഴുവിനെ പേലെ
ജീവിതം വെറുതേ പാഴാക്കാരുതേ
No comments:
Post a Comment