Tuesday, 16 February 2016

മനസ്സ്

മനസ്സ് ഒരു മരീചിക
ചിന്തിക്കുന്ന ജീവിത നൗക

മനസ്സിനെ നിയന്ത്രിക്കും
ഹാ മാന്ത്രികൻ ദൈവം

മനുഷ്യനെയും ദൈവത്തെയും
കൂട്ടിച്ചേർക്കുന്നതെന്തോ അത് വിളക്ക്

വിളക്കിന്റെ വെളിച്ചം പോലെ
ജീവിതത്തിന്റെ സാക്ഷിയാം മനസ്സ്

ജനന മരണ ജന്മാന്തരങ്ങൾ
മഞ്ഞു പോലെ നിനയ്ക്കും മനസ്സ്

മഴവിൽ വർണ്ണങ്ങൾ വരിക്കുന്ന
മാനം പോലെ തെളിമയുള്ള മനസ്സ്

കാർമേഘം കണക്കെ ഇരുണ്ടു
കൂടുന്ന മാനവും മനസ്സുപോലെ

വിടരുന്ന പൂവിന്റെ നൈർമല്യവും
കൊഴിഞ്ഞതിൻ ദുഖവും താങ്ങുന്ന മനസ്സ്

കവിതയും കഥയും മനസ്സിന്റെ
കടന്നു പോക്കിന്റെ ബാക്കി

നല്ല മനസ്സിന്റെ മരണം തീവ്രവാദി
മനസ്സിന്റെ നന്മ വളർന്നാൽ സ്വർഗ്ഗം

ചിന്ത വാക്കാകുന്നു മനസ്സിൽ നിന്ന്
ചിന്തിക്കേണ്ടവ ഉരുവാകുന്നു

രോഗം ശരീരത്തിനു വന്നാൽ മാറ്റാം
മനസ്സിനു വന്നാൽ ശരീരം  മാറും

മനസ്സ് ലോകം മറന്ന് സത്യം പറഞ്ഞാൽ
ഭ്രാന്തിന്റെ നീർകുമിളകൾ പൊട്ടി

എകാന്തത നോവും മനസ്സു
ഇണയില്ലാ തുണ പോലെ

No comments:

Post a Comment