റീത്ത് മരണത്തിന്റെ മണമുള്ള
പൂക്കൾ ചേർന്ന് കരയുന്നു
വെള്ള പൂക്കൾ നൈർമല്യത്തിന്റെയും
ചുവന്ന പൂക്കൾ ഗാഢ സ്നേഹത്തിന്റെയും
റോസ് പൂക്കൾ സൗഹൃദത്തിന്റേയും
മഞ്ഞ പൂക്കൾ വേറെന്തിനോ വേണ്ടിയും
പക്ഷേ ഇവരെല്ലാം ഒരുമ്മിച്ച്
നമ്മുടെ വേദനയിൽ ഒരുമ്മിക്കുന്നു
വട്ടത്തിൽ വാഴ നാരിനാൽ
ചേർത്തു കെട്ടിയ പൂക്കൾ
മറ്റുള്ളവർ പരേതന്റെ മൃതശരീരത്തിൽ
സമർപ്പിക്കുന്നു ഇതാണത്രേ റീത്ത്
ഒരുവന്റെ മരണത്തിൽ തങ്ങളുടെ
ജീവിത മാർഗ്ഗം കണ്ടെത്തുന്ന
ആദ്യ അവസാന ഭാഗമാണ് റീത്ത്
മരിച്ചവന് മണക്കുവാൻ പറ്റാത്ത
സുന്ധമുള്ള പൂക്കളാൽ അലങ്കരിക്കും
വിചിത്രമാം ചടങ്ങാണ് റീത്ത്
ശരീരം നശിപ്പിക്കും പുഴുക്കൾ
ഞരമ്പുകളിൽ പുളയുന്ന നേരത്ത്
വക്രമാം വേദന മായ്ക്കുന്ന റീത്ത്
നിശ്വാസം നിവസിക്കും ലോകത്തിൽ
ജീവൻ വെടിഞ്ഞ ശരീരത്തിന്റെ
നോവുതിന്ന പ്രതീകമാം റീത്ത്
രാജാവ് മരിച്ച് റാണിക്ക്
റീത്തിനാൽ മറക്കുവാനാകുമോ
വിരഹ ദുഖം ഈ ഭൂവിൽ...
മകൻ മരിച്ച ഏതമ്മയാണ്
റീത്തിനെ തോളിലേറ്റി താരാട്ടിയത്
പ്രിയ സോദരൻ മരിച്ച കൂടപ്പിറപ്പിന്റെ
സോദരനഷ്ടം നികതാൻ റീത്തിനാകുമോ..
പേരുകളെഴുതിയ കറുത്തശീല മേൽ
ഈ ലോകത്തിൻ കാപട്യം ഒളിഞ്ഞിരിപ്പൂ
വിലനോക്കി ബന്ധം ഊട്ടി ഉറപ്പിക്കും
റീത്തിന്റെ സ്വന്ത ബന്ധങ്ങൾ ഏത്
നരയുടെ നിർവൃതിയിൽ കണ്ണടയ്ക്കും
വാർദ്ധക്ക്യം കണ്ണിരിനാൽ വാർന്നൊഴുന്നു
No comments:
Post a Comment