കനിവ് ഇനി വെറും നിനവ്
നീളമില്ലാത്ത ജീവിതത്തിനെതാത്ത
മാനംമുട്ടിയ സ്വർഗ്ഗകനി
കടവിലെ വഞ്ചയിൽ ജീവൻ
ജീവൻ തുഴയും പങ്കായം പോലെ
മുങ്ങി താഴുന്ന ഒരു മരകഷ്ണം
മർത്ത്യന്റെ സംസ്കാരമായിരുന്നത്
ഇപ്പോൾ നഷ്ടപ്പെടുന്നത്
ഇനി വരുന്ന തലമുറയ്ക്ക് കിട്ടാത്തത്
ജീവന്റെ തുടിപ്പ് നിലനിൽക്കുന്ന
ഹൃദയതാളത്തിന്റെ ശബ്ദ്ധം
ഇന്ന് വെറും നെടുവീർപ്പായി മാറി
കടലിൽ വല വീണ്ടും മുക്കുവൻ
കടലമ്മയോടു യാചിക്കും
ഈ കനിവ് മത്സ്യത്തിനന്ത്യം
കനിവ് കടമയാകുമ്പോൾ
കനവ് തേനാക്കുമ്പോൾ
കനിവിന്റെ തേൻ മധുരിക്കും
പെറ്റമ്മ ചൊരിയുന്ന കനിവിന്
പേർ ആരോ ചൊല്ലി വാത്സല്യം
ഒരു അച്ഛന്റെ കനവും
സോദര സ്നേഹം പാരിൻ
കനിവായി മാറുമ്പോൾ
ധരണി വിണ്ണിലെ സ്വർഗ്ഗമായി തീരും
കവിതയ്ക്ക് കനിവ് വാക്കാകുമ്പോൾ
കഥകൾ ഗുണപാഠമോതി
കാണിയെ കനിവുള്ളവനാക്കി മാറ്റുന്നു
ഞാൻ കനിവിനാൽ പിറന്നവൻ
ഇനിയെന്നു അഹങ്കരിക്കാൻ
ശ്വാസം പോലും പ്രകൃതിതൻ കനിവ്
വളരുന്ന മർത്ത്യൻ മരിക്കുമെന്നോർത്തില്ല
പിന്നെയും മരണം മതികവരുന്നു
കാലന്റെ കാൽക്കിലെ അടിമ പോലെ
കഥകളിയുടെ കത്തി വേഷം
കനിവിനെ കൊന്നു തിന്നു
കനവിന്റെ സ്നേഹം മരിച്ചു പോയി
...................
not bad
ReplyDelete