പൂരം വരവായി പുണ്യം വരവായി
കരിവീരൻമാരുടെ കാലം വരവായി
കുറേ നാടും ഒരു നഗരവു
കുറേ നാടും നാട്ടുകാരും ഒരു പൂര പറമ്പും
വർണങ്ങൾ കുട വിരിക്കുമ്പോൾ
കരിമരുന്ന് ശബ്ദ്ധവും വെളിച്ചവുമായി മാറും
തേക്കുകൾ നാടിന് പേരായപ്പോൾ
തിങ്ങും ജനസാഗരം തീർക്കുന്ന പൂരം
സാംസ്കാരിക കേന്ദ്രമായി മാറിയ നാടും
ജാതിയും മതവും ആരവമായി തീരുമ്പോൾ
ആഗ്ലേയൻ അഥിതിയായി മാറുമ്പോൾ
കരിവീരൻ കൊമ്പു കുലുക്കിയാടുന്നു
നഗര ഹരിതാഭം തണലായി മാറുന്നു
ചീട്ടും ചെസും ചെണ്ടയും പരസ്പരം
പൈത്രകം കൈമാറുന്ന പൂരാഘോഷം
പെരുവനം കൊട്ടി കേറുമ്പോൾ
പത്പനാഭൻ തലയെടുത്തു നില്ക്കുന്നു
തിരുമ്പാടിയെ തിരുമുറ്റത്ത് കാക്കുന്ന
പാറേമ്മക്കാവിന്റെ സദാ ജാഗ്രതയും
വടക്കു നാഥന്റെ സമ്മർപ്പണ്ണവും
ഈ പൂരത്തിൻ ചില വേളകൾ
പുലിയിറങ്ങുന്ന നാടിന്റെ നഗരത്തിൽ
കരിവീരനാം ആനയിറങ്ങുന്നു
പൂരവും പൂരകടയും പടക്കവും
കട്ടൻ ചായയും കൂട്ടിനൊരു
മെഡിമിക്സിന്റെ വിശറിവും
രണ്ടു പായ മനോരമയും ഉണ്ടായാൽ
പൂര കാര്യം ആർപ്പും ആരവുമായി
ഇത്തരം സൂത്രവാക്യങ്ങളുമായി
പൂരം കൊടിയേറി കൊടിയിറങ്ങുന്നു.
ഇതാണു ത്രിവശ്ശിപ്പേരൂർ പൂര പെരുമ
No comments:
Post a Comment