Wednesday, 24 February 2016

ലഹരി

സ്ജീവിതം ഒരു ലഹരിയല്ലോ
ലഹരിയിൽ നിന്നുള്ള
വിമുക്തി മരണമല്ലോ
ജീവിതമെന്ന മഹാലഹിരിയിൽ
പിന്നെയെന്തിനാ മടുപ്പിക്കും
മാദക മറുലഹരി വാഴ്ച്ച
ഇന്നു ഞാൻ കേട്ട വാർത്താ
ലഹരിയിൽ ഒരു യുവത്വം
ജഡിക മോഹങ്ങൾക്ക്
അടിമപ്പെട് അവസാനം
കൽതുറുങ്കിലടക്കപ്പെട്ടു
രസഗുള പോലൊരു ഗുളിക
അതിൽ മായാലോകത്തിലെത്തിക്കും
മനം മയക്കും മായാവീരൻ
ഹാഷിഷെന്നും ബ്രൗൺ ഷുഗർ എന്നും
പേരിട്ടു വിളിക്കും സാത്താൻ രസം
ഇവൻ ഇതിൻ ആരാധകൻ
ന്യൂജെൻ മയക്കു ലോഭി
ലോലഹൃദയരാം മാതാപിതാക്കൾ
കടന്നു കടൽ കദന ദ്വീപിലേയ്ക്ക്
ദൈവത്തിൻ ദാനമാം പൊന്നോമന
തങ്ങൾ തൻ സ്നേഹം തിരസ്ക്കരിച്ചു
മുടിയിൽ കാനനം തീർത്തവൻ
മ്യഗതുല്യമാം ജീവിതത്തിനിടമയായ്
തണുപ്പിച്ച കണ്ണുമായ് അലഞ്ഞൂ
ജീവിതം ഭ്രാാന്തമായ് തിളച്ചുപൊങ്ങി
ജാനാതിപത്യ കാവൽ ഭടൻമാർ
നീതി നിയമ വാഴ്ച്ചക്കായ് പിടിച്ചുകെട്ടി
മാധ്യമം വാർത്തയാൽ വരിഞ്ഞു കെട്ടി
ചൂടുള്ള കണ്ണും തണുത്ത ശരീരവും
വിറങ്ങലിച്ചു വിഷയവിഷമമായി
ഗുരുകുലം മൂല്യങ്ങൾ ഓർമ്മപ്പെടുത്തി
ഈ ദിനം വീണ്ടൊമൊരു വാർത്തയായ്
പ്രാർത്ഥിക്കാം അവൻ ഭാവിക്കായ്
ലഹരി വിമുക്ത ഭാവി തലമുറയ്ക്കായി

No comments:

Post a Comment