Tuesday, 23 February 2016

ഇവൾ

കന്യാകാത്വം ചുമക്കുന്ന യവ്വന കന്യക
കാണാത്തകനി പകുത്തു നല്കിയോൾ
ഒന്ന് നീ ഓർക്കുക ജീവനാണ് നീ
സൃഷ്ടികർമ്മത്തിലെ ഊരദായണീ
മാംസം വില്ക്കുന്ന സൗരഭ്യമാണ് നീ
ആണിന്റെ ചങ്കിലെ നെടുവീർപ്പ് നീ
പെങ്ങളായി അമ്മയായി മകളായി
പുണ്യഗൃഹത്തിൻ പരമാനന്ദം നീ

കരിപ്പെട്ടിയിൽ സ്വപ്നം
ശവനാറിയെപോലെയാകരുത്
കനൽ ചൂടിൽ ജീവിതം വിരിയിച്ചോൾ
ജന്മഗൃഹം വിട്ടു  പോയവൾ
വിതകാരന്റെ കൂടയിലെ പ്രത്യാശ നീ
വർണ്ണ വിവേചനത്തിൽ ഒഴിവാക്കിയോൾ
നന്മയും തിന്മയും ചവച്ച് തുപ്പിയോൾ
തിന്മയ്ക്ക് ചോപ്പും നന്മയ്ക്കു മുലപാലും
കരളിന്റെ ഉളത്തിൽ കളവില്ലാത്തോൾ
മാറിന്റെ ചൂട് വിനാശമായപ്പോൾ
ചിത്രവധം ചെയ്യാൻ പഴിക്കപ്പെട്ടോൾ

കൺമഷിയിൽ കരിയെ വിളക്കിയോൾ
കുങ്കുമം അഗ്നിസാക്കിയോൾ
വന്ദനം വിമൂകമായി ചെയ്തോൾ
വള്ളത്തോളിന്റെ  വരിയായിതീർന്നോൾ
ഇവളാണ് മാതൃക ഇവളെന്റെ തൂലിക
ഉണ്ണിയാർച്ചതൻ വീരം വളർത്തിയോൾ
ഇവള്ളല്ല ബാലിക ഇവള്ളല്ല അബല
ഇവളെന്റെ നാടിൻ നേതാവ്

കുപ്പിവളയുടെ കിലുക്കത്തിൽ
നാണം കുണുങ്ങാതെ കുലഭ്രാന്തിന്റെ
നീചത്വം വെളിച്ചത്ത് വരുത്തിയോൾ
ലക്ഷിമിയാം സ്ത്രീത്ത്വം പുണ്യമായ് മാറ്റിയോൾ
കാവലാം ദൈവത്തിൽ ദേവിയായവൾ
കാലം കാത്തുവെച്ചൊരീ രക്ഷകനെ പിറന്നവൾ
അമ്മയാം തായയാം ലക്ഷമിയാം ദേവി

കടലിന്റെ തിരമാല കണക്കെ കരഞ്ഞവൾ
പേറ്റുനോവിൽ സന്തോഷം നുകർന്നോൾ
മുലപ്പാലിൽ സ്നേഹം പകുത്തോൾ
കാവതി കാക്കതൻ ചതിക്ക് ഉത്തരമേകിയോൾ
ഇവളെന്റെ സ്നേഹം ഇവളെന്റെ ശക്തി
ഇവളാണ് മൂവുലകിൽ തായ

കഥക്കും കവിതയ്ക്കും കാരണമായോൾ
കരകാണാക്കടലിന്റെ നടുവിൽ
കരയായ്‌ മാറിയോൾ
പച്ചീർക്കിളിതൻ കമ്മലിൽ
ജീവിതം മിനുക്കിയോൾ
മഞ്ഞ ചരടിന്റ കെട്ടുറപ്പിനെ
മാംഗല്യമാക്കിയോൾ

താലിയെ താതനാം തലയിൽ ഏറ്റിയോൾ
മക്കളെ പാരിന്റെ പണം മാക്കിയോൾ
ചർച്ച ചെയ്യപ്പെടേണ്ട വസ്തു മാത്രമല്ല യവൾ
ചർച്ചക്കുമപ്പുറം ചാലകശക്തിയാകേണ്ടവൾ
കരുണതൻ വഴിയിലെ മാത്യത്ത്വമായവൾ
മാംഗല്യ ചരടിലെ ആചാരമായോൾ
മരുമകൾ എന്നൊരു മറുമരുന്നായോൾ
നാത്തൂൻമാർക്കൊരു നന്നാങ്ങിയായോൾ

പട്ടുസാരിയിൽ സ്വപ്നം ഉടക്കിയോൾ
പുതപ്പിന്റെയുള്ളിൽ പുതുലോകം തീർതോൾ
പുത്രന്റെ പ്രാണനു സ്വജീവൻ ത്യജിച്ചോൾ
പ്രാർത്ഥനകൊണ്ട് പാഥേയം ഒരുക്കിയോൾ
പത്തുമാസം പാതിരാവിൻ
പുത്രനു വേണ്ടി പേറ്റുനോവേറ്റവൾ
ഇവളാണ് അമ്മ ആദ്യാക്ഷര ഗുരു.

No comments:

Post a Comment