Friday, 5 October 2018

യസീദിയിൽ നിന്ന് നാദിയയിലേക്ക്

ലോക സ്ത്രീത്ത്വതിൻ
അഭിമാനത്തിന്കിട്ടിയ
നോബൽ സമ്മാനം നാദിയ.
സ്ത്രീയുടെ നാളേയ്ക്ക് വേണ്ടി നാദിയ
തള്ളിതുറന്ന വാതിലാണ് നോബേൽ.
യുദ്ധം സമ്മാനിച്ച അനാഥത്വവും
യുദ്ധവെറി പൂണ്ട തീവ്രവാദവും
തല്ലിയുണർത്തിയ കാമരസഭ്രാന്തും
യുദ്ധനീതിതൻ കാവലാളൻ
അടിമപണം കൊടുത്തുവാങ്ങിയ
ഒരു യസീദിപെണ്ണ് ഞാൻ നാദിയ.
ലോക തീവ്രവാദത്തിന്റെ ചിറകിലേറി
പുണ്യ പ്രവാചകന്റെ പേരിൽ
വ്യാജ വിശുദ്ധയുദ്ധം നടത്തും
തീവ്രവാദ ശിഖണ്ഡികൾ.
താടിവെച്ച് തോക്കേന്തി നാടുനീളെ
അക്രമം വിതച്ച് നരനെ വധിച്ച്
നാരിയെ അടിമയാക്കും കാപാലികർ. 
ജാലക പഴുതിലൂടെ പുതുലോകം
തേടിയോളെൻ നാദിയ വീണ്ടും
പാറാവ് ശിങ്കിടികൾ തൻ കൈയിലെ
വെറും തുറന്ന വേശ്യയായി പുലർന്നു
മരണത്തിന്റെ മാന്ത്രിക വിരലുകൾ
അവളെ സ്പർശിക്കാൻ മടിച്ചൂ
മൂന്നാം നാൾ ഉയർത്തെഴുന്നേൽപിൻ
സ്വപനം അവൾ മുന്നിൽ കണ്ടു
സഹിച്ചു സകല കാമപേകൂത്തും
ഒരുനാൾ ആ നീലാകാശം
അവൾക്ക് മുന്നിൽ സ്വാതന്ത്ര്യത്തിൽ
വാതിൽ തള്ളി തുറക്കാൻ അവസരമേകി
ചവിട്ടി പൊളിച്ചു പുറത്തു വന്നു
യസീദി പെണ്ണവൾ നാദിയ.
ജീവിതം വീണ്ടും സമര ചിറകിലേറി
യസീദി പെണുങ്ങൾക്ക് ജീവനേകാൻ
തന്നുടെ കഥ ലോകത്തിന്റെ മുന്നിൽ
വീറോടെ തുറന്നു കാട്ടി നാദിയ
ഒരു പാട് ജാലകങ്ങളും നീലാകാശവും
കാമ വെറിപൂണ്ട് അടഞ്ഞു പോയ
ഒരായിരം വാതിലകവും അവൾ തുറന്നൂ
ഇത് യസീദി പെണ്ണായ നാദിയായുടെ കഥ
നോബലിൻ സമ്മാനം യസീദിപെണങ്ങൾക്ക്
ജീവിതം കെടുത്ത യഥാർത്ഥ കഥ.

Friday, 10 August 2018

വായന

വയറു വലുതാക്കാൻ
ചെറു പയറു വേണം
ചെറുപയറു വലുതാക്കാൻ
പലകുറി ജലകണം വിതരണം
കടലു വിറ്റു ഉപ്പു വാരി ചെമ്പിലിട്ടു
പറയു വെന്തു വയറു വീർത്തു

കടലു തീർന്നു കടല തീർന്നു
പകലു മുഴുവൻ വെയിലുച്ചോന്നു
മേഘമിന്നു കാർമേഘമായി
മഴ മാത്രം കടലു കണ്ടില്ല

വായനയെന്നൊരു ഗദ്ധ്യപുരാണം
ആനയതിലൊരു ചെറുകഥ
കൊമ്പുകുലുക്കി ചീറിപായും
കൊല കൊമ്പൻ വായന

Thursday, 14 June 2018

വേൾഡ് കപ്പ് 

വേൾഡ് കപ്പ് 


ഒരു പന്തും കുറേ നാടും
ഒരു വലിയ പച്ചപ്പിൻറെ
മൈതാന ആരവങ്ങളിലൂടെ
പാഞ്ഞു വലയത്തിലാകുന്ന
ഒരു ചെറു ഭ്രാന്തൻ കളി

ഒരു പന്തിനായി  ഒരു കൂട്ടം
ആളുകൾ ഓടിയിട്ടും
കോടികൾ മുടക്കിയിട്ടും
ഈ പന്തിനു വലുപ്പമോ
എണ്ണമോ കൂട്ടിയിട്ടില്ല

പീപ്പി ഊതി ആശാനും
കൈകൊണ്ടു തൊട്ടാൽ
ഹാൻഡ് .പിന്നെ കൈകൊണ്ട്
തൊട്ടാൽ ഹാൻഡ് അല്ലേ
അല്ലാതെ ലെഗ് അല്ലലോ

ഇനി കഷ്ട്ടപെട്ടു ഈ പന്ത്
വെട്ടിച്ചു കഷ്ട്ടിച്ചു
മറുവശത്ത് എത്തിച്ചാലോ
കൈകൊണ്ടു പിടിച്ചാൽ
ഹാൻഡ് ആവാത്ത ഗോളി

വിചിത്രം അതിപെരുക്കം
ഗാലറി എന്നൊരു ബാൽക്കണിയിൽ
ജയ് ജയ് മഞ്ഞ പട നീല പട
ആരും ജയിച്ചാലും കാശു കൊടുക്കണം
ഇവരാണ് ആരാധക കൂട്ടം

കോടി പാറി ചെവി മൂളി
ഓരിയിട്ടു അലറി പൊളിച്ച്
രണ്ടു ദിക്കിലും പെരുമ്പറ
മുഴക്കും ഇവർ ഔദ്യോദിക
ആരാധക പ്രേമി കൂട്ടം

ഒരു കളി ഈ കൂട്ടം
മഞ്ഞപ്പടയായിരുനെങ്കിൽ
മറു ദിനം നീലപ്പടയായി മാറി
കളിക്ക് വേണ്ടി കോടികൾ മുടക്കി
കിട്ടുന്ന കപ്പ് പന്തിനോളം

സൈക്കിളിൻറെ പേരിൽ കിക്
കാളിക്കാരന്റെ പേരിൽ കിക്
ഞാൻ സ്വയം അടിച്ചാൽ
അത് വെറും സെൽഫി ഗോൾ
ആശാൻ പീപ്പി ഊതും

പച്ച പുതച്ച മൈതാനത്തിനു
കുറുകേ ഒരു വെള്ള വരയുണ്ടേ
എങ്കിലും അതിൽ ചവിട്ടിയാൽ
പീപ്പി ഊതാത്ത ആശാൻ
കളിയുടെ റഫറി

ഇടികിട്ടിയ പന്ത്
വലയിൽ വീണാൽ
ഒരു കൂട്ടർ കരയും
മറു കൂട്ടം ചിരിക്കും
പന്ത് പിന്നെയും ഇടി മേടിക്കും

മൂലയിൽ നിന്നും കോർണർ
പോസ്റ്റിൽ നിന്നും ഔട്ട് കിക്
സെന്ററിൽ നിന്നും ഗോൾ കിക്
സൈഡിൽ നിന്നും മാത്രം
കിക്ക് മാറ്റി ഒരേറ്.. ത്രോ.

അയ്യോ  സമയമായീ
എന്തൊക്കെ പറഞ്ഞാലും
ഈ ഭ്രാന്തൻ കളി
ഒന്ന് കണ്ടിട്ടെന്നെ കാര്യം
സോക്കർ രാജാവേ മിന്നിച്ചേക്കണേ ...

Tuesday, 6 March 2018

വനിതാ ദിനം


വനിത വരാനിരിക്കുന്ന
വാനിൽ മിന്നും താരകം
സൂര്യപുത്രിയായ് സൂക്ഷമം
കാത്തിടുന്ന കാവലാൾ

കരുണതൻ പിറക്കുവേണ്ടി
വയറ്റിൽ പുതു ജീവനെ
നിധി പോൽ കാത്തവൾ
ഇവളാണ് കരുണാവാരിധി

കടം കൊള്ളുവാൻ തൻ
മാംഗല്യ പൊൻ  താലി
കച്ചവടക്കാരനു മുന്നിൽ
കരയാതെ പണയംവച്ചവൾ

മാതാപിതാകൾ തൻ
നെടുവീർപ്പിന്റെ കാരണം
കാമുകനു വേണ്ടി കരയെ
തള്ളി പറഞ്ഞവൾ

വസ്ത്രത്തിനുള്ളിൽ ഉരുകി
വിവസ്ത്രയായവൾ
മാറ്റത്തിനും മാനത്തിനും
വേണ്ടി മൃതിയടഞ്ഞവൾ

കാലം അമ്മയെന്നും
പെങ്ങളെന്നും വിളിച്ച്
അടുക്കള ചുമരിനുള്ളിൽ
അടിമത്വം വാങ്ങിയോൾ

ഇവളെന്റെ സ്വന്തമല്ല
നാടിന്റെ തുറിച്ചു നോട്ടം
കൂരമ്പ് കണക്കേ
മാറിൽ ഏറ്റുവാങ്ങിയോൾ

പെണേ നിന്നോടു മാപ്പു
ചോദിക്കുന്നു ഞാൻ
മാനം കവർന്ന കാട്ടാളനും
അതു വിറ്റ വാർത്തക്കും വേണ്ടി
...........അഖിലൻ...........

Friday, 23 February 2018

വിശപ്പ്

വിശപ്പ് 


ആദിവാസിക്ക് സർക്കാരുമായുള്ള
അവിഹിതത്തിൽ റേഷൻ എന്ന
അനന്തരാവകാശി ഉണ്ടായി
റേഷനു വേണ്ടി കോടികൾ
വകമാറ്റി സ്വത്ത് എഴുതി
എല്ലാം സർക്കാരിന്റെ മരണശേഷം
അന്തരാവകാശികൾക്കു ലഭിക്കും
ആദിവാസിയുടെ ഊരുമൂപ്പൻ
കാളോഴിച്ചു കുടിച്ചു സമ്മദം മൂളി
കാട് കേറി നാട് വന്നു
ആദിവാസി ജാതി മാറി
സർക്കാർ വീണ്ടും നാട് നീളെ
ബന്ധം പുലർത്തി പക്ഷേ
വശപ്പുകൊണ്ടു ആദിവാസി
നാട്ടിൽ കേറി കട്ടെടുത്തു
വിശപ്പിനു നിയമവും നയവും ഇല്ലല്ലോ
നാട്ടു പാർട്ടി കെട്ടിയിട്ടു
കാട്ടു പന്നി പോൽ  തല്ലി കൊന്നു
വിശപ്പു മരിച്ചു ആദിവാസി
മറ്റൊരു സുന്ദര കാനനയാത്രപോയി
വിശപ്പേ നീ അറിയുക
ആദിവാസിക്കും സർക്കാരിനും
വേണ്ടി റേഷൻ എന്ന മകൻ
നിനക്കായി ജനിച്ചിരിക്കുന്നു....


...................അഖിലൻ.............................

ഓനെ വിശപ്പ് മോഷ്ടാവാക്കി ,മലയാളി  കൊന്നു 


കാട് വെട്ടി കുരുതി നടത്തി
ഓന്റെ മണ്ണിൽ ചോരപടർത്തി
ഓന്റെ കാടും പുഴയും

വെട്ടിപ്പിടിച്ച് ഊറ്റിയെടുത്ത്
മര മണിയുണ്ടാക്കി
ഓനെ പട്ടിണിക്കിട്ട്
ആശകൊടുത്ത് 
വോട്ട് നേടി
ഓന്റെ പെണ്ണിന്റെ
മാനം കവർന്ന്
ഓന്റെ കുടിലിൽ വിരുന്നുണ്ട്
ഓനെ പട്ടിണി കിടത്തി
ഓന്റെ കുടലിൽ 
തീയ് നിറച്ച്
ഓൻ നാ തീയൊന്നണക്കാൻ
ഒരു തുണ്ട് പാച്ചോറ്
ഓന്റെ പള്ളയ്ക്ക് വേണ്ടി
കട്ടപ്പോൾ
ഓനെ പിടിച്ചു കെട്ടി
കൊല കുറ്റം ചാർത്തി
കൊല്ലാകൊല ചെയ്തില്ലേ
കാട്ടിന്റെ കാടത്തം
നാടിന്റെ വീരത്തമായില്ലേ
നീയാണോ മലയാളി
നിയാണോ സാക്ഷര കേരള പുത്രൻ
ലജ്ജിക്കുന്നു നിന്നെയോർത്ത്

........... അഖിലൻ.............

Thursday, 22 February 2018

പൊതു ജനം കഴുത
നാട് മുഴുവൻ ചെമ്പട്ടു
പുതക്കും മുമ്പേ
ചോര ചിന്താതെ നോക്കണം 
ത്രിവർണ്ണ പാതകയിൽ
മറു കോലം വരയ്ക്കുമ്പോൾ
രാഷ്ട്ര സീമകൾ ഓർക്കണം
കാവി വിരിക്കും മുമ്പേ
യോഗിയെ അറിയണം
ജനങൾക്ക് മേൽ പാർട്ടി
പാർട്ടിക്കുമേൽ നേതാവ്
പൊതു ജനം കഴുത

വിരലിൻ തുമ്പിൻമേൽ
അധികാരം ഇരുന്നിട്ടും
വിരൽ ചൂണ്ടാൻ പേടി
ജനാധിപത്യം മുങ്ങി മറഞ്ഞു
ചാനൽ ചർച്ച വിധി പറഞ്ഞു
കോടതി വെറുതേ കൂടി പിരിഞ്ഞു
പൊതു ജനം കഴുത
ചീറി പാഞ്ഞു മന്ത്രി സാരഥി
റോഡിൽ ജീവൻ പൊലിഞ്ഞു
ഓടിയടുത്തൂ സെൽഫി കൂട്ടം
ചാടി മറഞ്ഞൂ ചാനൽ കൂട്ടം
ഫ്ലാഷുകൾ പലതു മിന്നിമറഞ്ഞു
ആധാർകാർഡൊന്നു അസാധുവായി
പൊതു ജനം കഴുത
കഴുത ചുമക്കും ഭാരം
അടിമ ചങ്ങല പൊട്ടിച്ചെറിയാൻ
ചങ്ങല പൊട്ടി മറുതല
പാർട്ടി തൊഴുത്തിൽ കെട്ടി
വീണ്ടും വീണ്ടും സമരമുയർന്നൂ
ഇങ്കുലാബ് സിന്ദാബാ
അടിമ ചങ്ങല പൊട്ടട്ടെ
പൊതു ജനം കഴുത
മന്ത്രി പിണങ്ങി തന്ത്രി കുടുങ്ങി
അമ്പലത്തിൽ സർക്കാർ തൊഴുതു
മതേത്വരത്വം വാനിലുയർന്നു
തന്ത്രി ഇറങ്ങി മന്ത്രം തുടങ്ങി
പാർട്ടി പ്രവർത്തകർ പോകാറില്ല
അമ്പലമിതു കേറാറില്ല
നേതാക്കൾ അമ്പലപ്പുഴുക്കൾ
പൊതു ജനം കഴുത
ബാറുത്തുടങ്ങി വീറു തുടങ്ങി
മദ്യപ്പുഴ കരകവിഞ്ഞൊഴുകി
കഞ്ചാവിൻ കൊടി പാറി നടന്നു
സ്റ്റാമ്പുകൾ പലവിധ മായം ചേർന്നു
ഷാപ്പുകൾ പലവിധ മാളുകളായി
സർക്കാർ സന്ധി സ്വാർത്ഥയായി
പൊതു ജനം കഴുത
കരയുന്നു അമ്മമാർ സഖാക്കന്മാർക്കു വേണ്ടി
മരിക്കുന്നു അണികൾ പാർട്ടിക്കുവേണ്ടി
നേതാക്കൾ നേരിട്ടു നെടുവീർപ്പിടുന്നു
ഇനി ആരെ കൊല്ലും ഇനി ആര് ചാവും
രക്തസാക്ഷി മരിച്ചു നേർച്ചക്കോഴി വളർന്നു
ഇന്നാണ് ഇന്നാണ് നിൻ ബലി
പൊതു ജനം കഴുത
കടൽ വാങ്ങിയ കരച്ചിലും
ഇരുൾ വാങ്ങിയ നേരവും
അവർ വാങ്ങിയ ഭീതിയും
അമ്മ തേങ്ങിയ രാത്രിയും
ചോരവാർന്ന വീഥിയും
ഒന്ന് തന്നെ ഒന്ന് തന്നെ
ഓർക്കുക പൊതുജനമേ
പൊതു ജനം കഴുത
കുരിശു തീർത്ത മരണവും
ജലം മാറ്റിയ പാപവും
ചന്ദനം മറച്ച വൈരാഗ്യവും
ഓത്തുപള്ളിയിലെ നെടുവീർപ്പും
രക്ഷകനിലേക്കുള്ള കാത്തിരിപ്പും
ആധാർ കാർഡിലെ ജാതിയും
എന്റെ ശവം മറവു ചെയ്തില്ല
പൊതു ജനം കഴുത

Tuesday, 20 February 2018

കണ്ടൽ പിതാവ്

ഇതു സമര വാഗ്മി 
പ്രകൃതിയെ മാറോടണച്ച 
ഒരു നല്ല മനുഷ്യൻ 
ചെളിയിൽ ചോരയും 
കളിയിൽ കാര്യവും 
ഉണ്ടെന്നോതിയ 
ഒരു ബ്രഹ്മചാരി

വിപ്ലവ പാർട്ടിക്കു 
നഷ്ട്ടപെട്ട ഒരു സഖാവ് 
ഒരു രക്തസാക്ഷി 
ഈശോയുടെ സ്നേഹവും 
മിശിഖായുടെ അനുകമ്പയും 
കർത്താവിന്റെ കാരുണ്യവും 
ഒരുമിച്ചു കിട്ടിയ വികാരി

പക്ഷിയെ സ്നേഹിച്ചവൻ 
കക്കത്തോടിനെ പ്രണയിച്ചവൻ 
പ്രാവിന്റെ കയ്യിൽ 
സ്വർഗത്തിലേക്ക് അക്ഷരം 
കൊടുത്തയച്ചവൻ

കണ്ടലിൽ പുതു കാലത്തെ 
സ്വരുക്കൂട്ടി വരവേൽറ്റവൻ 
പൂമ്പാറ്റയിൽ മഴവില്ലുകണ്ടവൻ 
പൂക്കളിൽ ദൈവത്തെകണ്ടവർ

പാടത്തിനു നടുവിൽ 
പക്ഷിക്കൂട്ടത്തിനു
പാഥേയമൊരുക്കിയവൻ
സമര നായകൻ 
സരസപ്രകൃതൻ

വായിക്കാൻ വഴി തുറന്നവൻ 
വഴികളിൽ കൈ വീശിതളർന്നവൻ 
കുന്നിനെ കുഞ്ഞിനെ പോലെ 
സ്നേഹിച്ചവൻ

സ്നേഹനിധിയായ ജേക്കബച്ചനു പിറന്നാൾ ആശംസകൾ .

Wednesday, 14 February 2018

ദൈവം പ്രണയ ഉടമസ്ഥനാണ്

പ്രണയവും ലഹരിയും
ഒന്നായി തീർന്നപ്പോൾ
പെണ്ണ് വെറും മാംസവും 
ആണ് വെറും വിത്തുകാളയും
പ്രണയം താലിയിൽ
ഊരാക്കുടുക്ക് മെനയുമ്പോൾ
ജാതിയും തോഴരും
മറുകുടുക്കു തിരയുന്നു
കഥ പഴംകഥ
ഇതു സ്നേഹം തളർത്തിയ
രമണന്റെ കടംകഥ
ചന്ദ്രിക ചമച്ച ചെറുകഥ
കടലിലെ കപ്പലിൽ
തിരമാല കണക്കേ പ്രണയിച്ചോർ
കടൽ കഷ്ണമാക്കിയ
കപ്പലിന്റെ അടിത്തടിലമർന്നൂ
മഹാത്ഭുതം കണക്കേ
കൊട്ടാരം പണിതരാജൻ
റാഞ്ചിയെ സ്നേഹിച്ചിവോ
പ്രണയം നടിച്ചു മരിച്ചുവോ
ആദ്യം വാക്കുകൾ കൈമാറി
പിന്നെ കണ്ണുകൾ കഥ പറഞ്ഞു
മരതണൽ ഒരു മറത്തുണിയായി
ലാസ്യരതിതൻ കോമരങ്ങളായി
പിറന്ന ദിനം പാടി
മധുരം നുണഞ്ഞൊരു കമിതാക്കൾ
മധുരകരമീ ജീവിതം
മരണ ദിനമടുത്തൂ
നാടിന്റെ സംസ്ക്കാരം തകർത്തൂ
കൗമാരം ശാപചാപല്യങ്ങൾ നിറഞ്ഞു
സൃഷ്ടിതൻ പരിവർത്തനം
ദൈവമെന്ന സ്നേഹം മറന്നൂ
ദൈവം സ്നേഹമാണ്
പ്രണയം സ്നേഹമാണ്
ദൈവം പ്രണയ ഉടമസ്ഥനാണ്
ദൈവത്തെ കാര്യസ്ഥനാക്കരുത് ...
..........അഖിലൻ...............