ഡിസംബർ മരിച്ചുവോ, മരിച്ചു.
ജനുവരി തൻ പുലർവേള തഴുകിയോ
പുതുവർഷ നാമ്പ് തളിർത്തവോ
ഒരു കൊല്ലവർഷ പിറവി തുടങ്ങീ
ചായുന്ന മാമ്മരങ്ങൾ സാക്ഷി
പായുന്ന പക്ഷികൾ നോക്കി
പറക്കമുറ്റാത്ത സ്വപ്നങ്ങൾ കണ്ട
കഴിഞ്ഞ വർഷ പുഴ വരണ്ടു
ചിരിച്ചു ചിന്തിപ്പിച്ച അക്ഷരങ്ങളെ
കൊതിച്ചു വിശന്ന രുചി കൂട്ടങ്ങളോ
വിയർത്തു ഒലിച്ച വേനൽ പകലുകളോ
മൂടി പുതച്ചുറക്കിയ
മാമഴ മാസങ്ങളേ നിങ്ങൾക്ക് വിട
ദുഷിച്ച മോഹനൈമിഷികാരവങ്ങെളേ
തുടിച്ചു ഉടച്ചു തകർത്ത നന്മകളേ
പടുതുയർത്തി പകച്ചുപോയ നൈർമല്യമേ
വരണ്ടുണങ്ങീ ദ്രവിച്ച സ്വപ്നമുകുളങ്ങളേ വിടതരൂ
നനഞ്ഞുതിർന്ന മിഴി പൂക്കളേ
ഉമ്മവെച്ച ചെറുകവിൾതടങ്ങളേ
നടന്നു തേഞ്ഞ വിരലു തൂങ്ങിയ കാൽകളേ
കൈകൾ കൂപ്പി നിൽക്കുന്നു ശരീരം
കൊല്ലംകഴിഞ്ഞു വർഷംപിറന്നു മാസം തികഞ്ഞു
ദിവസംതുടങ്ങി നാഴിക വിനാഴിക പിൻചെന്നു
പൂഴിമണലിന്റെ അവസാന ചാട്ടവും
പുഴയുടെ നെഞ്ചിൽ നിന്ന് ചുണാമ്പുകല്ലിലേക്ക്
ഒഴിഞ്ഞുവെച്ച നുറുങ്ങുവെട്ടമേ
പൊഴിഞ്ഞുപോയ സ്വപ്ന കേദാരമേ
നന്മയ്ക്ക് നന്മ പാരിൽ പരക്കുവാൻ
പുതുവർഷ പുലരി ഒരുങ്ങുന്നു
കൊഴിഞ്ഞൊഴിഞ്ഞു പോയ വസന്തകാലമേ
നീ തകർത്തു കളഞ്ഞ ജീവിത സുഗ്നമേ
പുണ്യകാലം കഴിഞ്ഞുവെന്ന
കാര്യവേദസൂക്തം മറന്നുമാഞ്ഞുപോയെന്നോ
കടന്നു പോയ കാലചക്രവും
മറന്നുപോയ മാന്ത്രിക പ്രകൃതിയും
വലഞ്ഞുപോയ വന്ധ്യഗുരുപാദവും
കള്ളനായി മാറിയോ കടന്നുപോയ വർഷമോ
ആൽമരം നീട്ടിവെച്ച മരതണലിൻ
ഇരുന്നു കോടാലികൊണ്ട് മുറിച്ചുവോ ആൽമരം
വെയിലു താഴും ഇരുളു വീഴും
ദിനാസ്തമയ കാഴ്ച്ചകൾ മറന്നുവോ
കടഞ്ഞുനോക്കി കഴിഞ്ഞകൊല്ലകാലത്തെ
പിഴിഞ്ഞു നോക്കി പോയ് പോയകാലത്തെ
ബാക്കിയില്ലഭീതിയില്ല തീർത്തുഞാൻ മൊത്തവും
നിന്റെ കോമര വാളിന്റെ കൈ പിടിയിൽ
കടലുപോലെ കാര്യവും കനിവുപോലെ നീതിയും
കനവു കാണുവാൻ സുഹൃത്തേ
കരുത്തില്ല കാരിരുൾ ലോകത്ത്
എന്റെ ചെറു സ്വപ്ന സഞ്ചാരിക്ക്
അഴലുപോലെ ദുരിതവും
ചുഴലി പോലെ വന്നീടുന്നു
കുഴഞ്ഞു പോയ കഴിഞ്ഞ കാലം
കാത്തിടേണേ കരുണാമായാ
പുതിയ കുഞ്ഞു പിറന്നീടുന്നു
പഴയ സ്വപ്നം നീങ്ങിടുന്നു
പുതിയ സ്വപ്ന വീഥികൾ ഉയരുകയായ്
പുഞ്ചിരി പാൽചിരി തൂകുന്നു പുതുവർഷം